കാത്തിരിക്കുന്നില്ല, റിപോ നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ പലിശ ഉയര്‍ത്തി ബാങ്കുകള്‍

മേയ് മാസം മുതല്‍ റിപോയില്‍ തുടര്‍ച്ചയായി വരുത്തുന്ന വര്‍ധന അപ്പപ്പോള്‍ ബാങ്കുകള്‍ വായ്പകളിലേക്ക് വ്യാപിപ്പിക്കാറുണ്ട്. കഴിഞ്ഞ ആറ് മാസമായി ബാങ്കുകള്‍ ആഴ്ചയിലെന്നോണം വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്തി വരികയാണ്. റിപോ വർധന തുടർക്കഥയാകുമ്പോൾb ഇനിയും ഈ രീതി തൂടരുമെന്ന് തന്നെയാണ് കരുതുന്നത്.

Update: 2022-12-08 06:37 GMT


ഈ വര്‍ഷം മെയ് മാസത്തിന് ശേഷം ഇത് അഞ്ചാം തവണയാണ് ആര്‍ബിഐ നിരക്കുയര്‍ത്തുന്നത്. ആകെ 2.25 ശതമാനം വര്‍ധനവാണ് നിരക്കില്‍ വരുത്തിയത്. പണപ്പെരുപ്പം നിയന്ത്രണത്തില്‍ കൊണ്ട് വരുന്നതിനു നിരക്കുയര്‍ത്തുമ്പോള്‍ പലിശ നിരക്ക് ആര്‍ബിഐയുടെ ഉയര്‍ന്ന സഹന പരിധിയായ 6 ശതമാനത്തിനു മുകളില്‍ തന്നെ തുടരുകയാണ്. 6.74 ശതമാനമാണ് ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്ക്.

ആര്‍ബിഐ റിപോ നിരക്കുയര്‍ത്തിയതിനു പിന്നാലെ ബാങ്കുകളും അവരുടെ വായ്പ പലിശ നിരക്കുകളും ഉയര്‍ത്തിയിട്ടുണ്ട്. പല ബാങ്കുകളുടെയും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതായി അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ അവരുടെ വായ്പ നിരക്ക് 9 .10 ശതമാനമാക്കി ഉയര്‍ത്തി. പുതുക്കിയ നിരക്ക് ഡിസംബര്‍ 7 മുതല്‍ പ്രാബല്യത്തിലുണ്ട്.

എച്ച് ഡിഎഫ് സി ബാങ്കും ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎല്‍ആര്‍ ) ഉയര്‍ത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തേക്കുള്ള എം സിഎല്‍ആറിന്റെ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 8.60 ശതമാനമാക്കി. ഐസിഐസിഐ ബാങ്ക് എംസിഎല്‍ആര്‍ 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. ഇതോടെ വായ്പ നിരക്ക് 7.90 ശതമാനത്തില്‍ നിന്ന് 8.40 ശതമാനമായി. പുതുക്കിയ നിരക്ക് ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലുണ്ട്.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡയുടെ പലിശ നിരക്ക് (ആർബിഎൽആർ) 9.10 ശതമാനമാക്കി ഉയർത്തി. എംസിഎൽആർ 25 ബേസിസ് പോയിന്റ് ആണ് ഉയർത്തിയത്. ഇതോടെ ഒരു വർഷത്തേക്കുള്ള എംസിഎൽആർ നിരക്ക് 8.15 ശതമാനമായി. ഇതിനു മുൻപ് 7.95 ശതമാനമായിരുന്നു. ആറു മാസത്തേക്കുള്ള എംസിഎൽആർ 7.65 ശതമാനത്തിൽ നിന്ന് 7.90 ശതമാനമായി.



ഇന്ത്യൻ ഓവർസീസ് ബാങ്ക് അവരുടെ  നിരക്ക് 9.107 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ഡിസംബർ 10 മുതൽക്കാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക. ബാങ്ക് എം സി എൽ ആർ നിരക്ക് 15 -35 ബേസിസ് പോയിന്റ് ആണ് വർധിപ്പിച്ചിട്ടുള്ളത്.


 മേയ് മാസം മുതല്‍ റിപോയില്‍ തുടര്‍ച്ചയായി വരുത്തുന്ന വര്‍ധന അപ്പപ്പോള്‍ ബാങ്കുകള്‍ വായ്പകളിലേക്ക് വ്യാപിപ്പിക്കാറുണ്ട്. കഴിഞ്ഞ ആറ് മാസമായി ബാങ്കുകള്‍ ആഴ്ചയിലെന്നോണം വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്തി വരികയാണ്. റിപോ വർധന തുടർക്കഥയാകുമ്പോൾb ഇനിയും ഈ രീതി തൂടരുമെന്ന് തന്നെയാണ് കരുതുന്നത്.

Tags:    

Similar News