ആമാടപ്പെട്ടിയിലെ ആഭരണത്തിനും പരിശുദ്ധി ഉറപ്പാക്കാം, 45 രൂപ ചെലവില്‍

സ്വര്‍ണക്കടകള്‍ വഴി വില്‍ക്കുന്ന സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതോടെ പരിശുദ്ധിയുടെ കാര്യത്തില്‍ വിശ്വസിച്ച് സ്വര്‍ണം വാങ്ങാമെന്നായി. എന്നാല്‍ നമ്മുടെ വീടുകളില്‍ പരമ്പരാഗതമായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന് അതേ പരിശുദ്ധി ഉണ്ടായിക്കൊളളണമെന്നില്ല. കാരണം കാലാകാലങ്ങളായി കൈമാറി വരുന്നതാണ് അത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അന്നത്തെ സ്വര്‍ണപ്പണിക്കാര്‍ ഉണ്ടാക്കി നല്‍കിയവയടക്കം ഉണ്ടാകും പലരുടെയും ആമാടപ്പെട്ടികളില്‍. ഇളക്ക താലിയും എന്നാല്‍ ഇങ്ങനെ പുരാവസ്തു മൂല്യമുള്ള ആഭരണങ്ങളായ കാശുമാല, പാലക്കാ മാല, നാഗപട താലി, ഇളക്കത്താലി, മാങ്ങാ മാല, പൂത്താലി, ജിമിക്കി തുടങ്ങിയവയ്ക്കും ഇനി പരിശുദ്ധി ഉറപ്പാക്കാം. […]

Update: 2022-03-14 01:12 GMT

സ്വര്‍ണക്കടകള്‍ വഴി വില്‍ക്കുന്ന സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതോടെ പരിശുദ്ധിയുടെ കാര്യത്തില്‍ വിശ്വസിച്ച്...

സ്വര്‍ണക്കടകള്‍ വഴി വില്‍ക്കുന്ന സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതോടെ പരിശുദ്ധിയുടെ കാര്യത്തില്‍ വിശ്വസിച്ച് സ്വര്‍ണം വാങ്ങാമെന്നായി. എന്നാല്‍ നമ്മുടെ വീടുകളില്‍ പരമ്പരാഗതമായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന് അതേ പരിശുദ്ധി ഉണ്ടായിക്കൊളളണമെന്നില്ല. കാരണം കാലാകാലങ്ങളായി കൈമാറി വരുന്നതാണ് അത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അന്നത്തെ സ്വര്‍ണപ്പണിക്കാര്‍ ഉണ്ടാക്കി നല്‍കിയവയടക്കം ഉണ്ടാകും പലരുടെയും ആമാടപ്പെട്ടികളില്‍.

ഇളക്ക താലിയും

എന്നാല്‍ ഇങ്ങനെ പുരാവസ്തു മൂല്യമുള്ള ആഭരണങ്ങളായ കാശുമാല, പാലക്കാ മാല, നാഗപട താലി, ഇളക്കത്താലി, മാങ്ങാ മാല, പൂത്താലി, ജിമിക്കി തുടങ്ങിയവയ്ക്കും ഇനി പരിശുദ്ധി ഉറപ്പാക്കാം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി ഐ എസ്) നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലാണോ നമ്മുടെ വീട്ടിലിരിക്കുന്ന സ്വര്‍ണ നിക്ഷേപം എന്ന് തിരിച്ചറിയാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ബി ഐ എസ് അംഗീകാരമുള്ള ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ സ്വര്‍ണാഭരണങ്ങളുടെ പരിശോധന നടപ്പാക്കാം.

45 രൂപ നല്‍കണം

ആഭരണത്തിന്റെ പരിശുദ്ധി പരിശോധിച്ച് മാര്‍ക്ക് ചെയ്യുന്നതിന് ബി ഐഎസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് ആഭരണങ്ങള്‍ വരെ ഇങ്ങനെ പരിശോധിക്കുന്നതിന് 200 രൂപയാണ് ചാര്‍ജ്. അഞ്ചില്‍ കൂടുതലാണ് ആഭരണങ്ങളെങ്കില്‍ ഒന്നിന് 45 രൂപ എന്ന കണക്കിലാണ് ഫീസ് ഇടാക്കുക. രാജ്യത്ത് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതിന് ശേഷം ഇതുവരെ ഏകദേശം മൂന്ന് ലക്ഷം ആഭരണങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ഉപഭോക്തൃ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഉപഭോക്താക്കള്‍ വാങ്ങിച്ച എച്ച് യു ഐ ഡി നമ്പര്‍ ഉള്ള ആഭരണങ്ങളുടെ തുടര്‍പരിശോധനയ്ക്ക് ഉപഭോക്താക്കള്‍ക്കായി ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. BIS CARE app ല്‍ കയറി verfy HUID എന്ന് നല്‍കി ഇത് ഉറപ്പാക്കാം.

ഹാള്‍മാര്‍ക്കിംഗ്

സ്വര്‍ണക്കടകളില്‍ നിന്ന് നമ്മള്‍ വാങ്ങുന്ന ആഭരണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനായി കൊണ്ടുവന്ന സംവിധാനമാണ് ഹാള്‍മാര്‍ക്കിംഗ്. മുമ്പ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ പരിശുദ്ധി ഉറപ്പാക്കാനുളള മാര്‍ഗം ഉപഭോക്താവിന് ഇല്ലാതിരുന്നു, അല്ലെങ്കില്‍ പരിമിതമയിരുന്നു. ഇത്തരം സാഹചര്യത്തില്‍ ജ്വല്ലറികള്‍ പറയുന്നത് വിശ്വസിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. ഇതിന് പരിഹാരമായിട്ടാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാര്‍ഡേര്‍ഡ്സ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്. 2021 ജൂണ്‍ മുതലാണ് ജ്വല്ലറികളില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്. ഇതനുസരിച്ച് ജൂണ്‍ 16 ന് ശേഷം ഈ മുദ്ര ഇല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കുന്നത് കുറ്റകകരമാക്കി.

മിന്നുന്നതെല്ലാം പൊന്നല്ല

സ്വര്‍ണത്തിന്റെ ഗുണനിലവാരം അഥവാ പരിശുദ്ധി അനുസരിച്ച് മൂന്ന് വിഭാഗങ്ങളാക്കി തിരച്ചാണ് ബി ഐ എസ് ആഭരണങ്ങള്‍ക്ക് ഈ മുദ്ര നല്‍കുന്നത്. 22,18,14 കാരട്ടുകളിലുള്ള സ്വര്‍ണമേ കടകളില്‍ വില്‍ക്കാവൂ. 24 കാരട്ട് ആണ് ശുദ്ധ സ്വര്‍ണം. എന്നാല്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ചെമ്പും മറ്റു ലോഹങ്ങളും ബലപ്പെടുത്താന്‍ ഉപയോഗിക്കാറുണ്ട്. ഇതിന്റെ തോതനുസരിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധി കുറയും. സാധാരണ ആഭരണ നിര്‍മാണത്തിനുപയോഗിക്കുന്ന ഏറ്റവും പരിശുദ്ധ സ്വര്‍ണത്തിന്റെ മാറ്റ് 22 കാരട്ടാണ്. 18 കാരട്ടിന്റെയും 14 കാരട്ടിന്റെയും സ്വര്‍ണമുപയോഗിച്ച് നിര്‍മിക്കുന്ന ആഭരണങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാരേറെയാണ്.

58 ശതമാനം

14 കാരട്ടെന്നാല്‍ അത്തരം ആഭരണങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത് 58.5 ശതമാനം മാത്രമാണ് സ്വര്‍ണമെന്നര്‍ഥം. 18 കാരട്ടില്‍ 75 ശതമാനം സ്വര്‍ണം അടങ്ങിയിരിക്കുന്നു. 91.6 ശതമാനം സ്വര്‍ണമാണ് 22 കാരട്ടിലുള്ളത്. നേരത്തെ സ്വര്‍ണണാഭരണ നിര്‍മ്മാതാക്കള്‍ പറയുന്നത് വിശ്വസിക്കാനെ തരമുണ്ടായിരുന്നുള്ളു. ഇതാണ് ഹാള്‍മാര്‍ക്കിംഗ് സംവിധാനം എത്തുന്നതോടെ മാറുന്നത്. ജ്വല്ലറികളില്‍ നിന്നും മറ്റും വാങ്ങുന്ന സ്വാര്‍ണാഭരണങ്ങളുടെ പരിശുദ്ധി പരിശോധിച്ചുറപ്പ് വരുത്തുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കാത്തത് ഈ രംഗത്ത് വലിയ തട്ടിപ്പിനും തര്‍ക്കങ്ങള്‍ക്കും കാരണമായിരുന്നു.

Tags:    

Similar News