അലോക് ചൗധരി എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടർ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക് അലോക് ചൗധരിയെ നിയമിച്ചു. റീട്ടെയ്ല്‍, ഓപ്പറേഷന്‍ വിഭാഗത്തിന്റെ ചുമതലയാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. മുന്‍പ് എസ്ബിഐയുടെ ഫിനാന്‍സ് വിഭാഗം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു ചൗധരി. എച്ച്ആര്‍ വിഭാഗം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍, കോര്‍പ്പറേറ്റ് ഡെവലപ്മെന്റ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ബാങ്കിന്റെ ഡല്‍ഹി സര്‍ക്കിളില്‍ മൂന്ന് വര്‍ഷം ചീഫ് ജനറല്‍ മാനേജരായും (സിജിഎം) സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്ബിഐയുടെ ചെയര്‍മാന്‍ ദിനേശ് ഖാരയാണ്. അദ്ദേഹത്തിന് […]

Update: 2022-06-07 23:52 GMT
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക് അലോക് ചൗധരിയെ നിയമിച്ചു. റീട്ടെയ്ല്‍, ഓപ്പറേഷന്‍ വിഭാഗത്തിന്റെ ചുമതലയാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. മുന്‍പ് എസ്ബിഐയുടെ ഫിനാന്‍സ് വിഭാഗം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു ചൗധരി.
എച്ച്ആര്‍ വിഭാഗം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍, കോര്‍പ്പറേറ്റ് ഡെവലപ്മെന്റ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ബാങ്കിന്റെ ഡല്‍ഹി സര്‍ക്കിളില്‍ മൂന്ന് വര്‍ഷം ചീഫ് ജനറല്‍ മാനേജരായും (സിജിഎം) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എസ്ബിഐയുടെ ചെയര്‍മാന്‍ ദിനേശ് ഖാരയാണ്. അദ്ദേഹത്തിന് കീഴില്‍ നാല് മാനേജിംഗ് ഡയറക്ടര്‍മാരാണുള്ളത്. ചൗധരിയെ കൂടാതെ, സി എസ് സെറ്റി, സ്വാമിനാഥന്‍ ജെ, അശ്വിനി കുമാര്‍ തിവാരി എന്നിവരാണ് മറ്റ് മാനേജിംഗ് ഡയറക്ടര്‍മാര്‍.
Tags:    

Similar News