ഓഹരികൾ തിരികെ വാങ്ങൽ നീട്ടി: ബജാജ് ഓട്ടോയുടെ വിലയിടിഞ്ഞു
ബജാജ് ഓട്ടോയുടെ ഓഹരികൾ ബിഎസ്ഇ യിൽ ദിവസ വ്യാപാരത്തിൽ 7.13 ശതമാനം ഇടിഞ്ഞു. പൊതു ഓഹരി ഉടമകളിൽ നിന്നും അവരുടെ ഓഹരികൾ തിരികെ വാങ്ങാം എന്ന മുൻ തീരുമാനത്തിൽ നിന്നും കമ്പനി പിന്മാറിയതാണ് കാരണം. കമ്പനിയുടെ ബോർഡ് ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നിർദ്ദേശം ജൂൺ 14 ന് ചർച്ച ചെയ്യുമെന്ന് ഓഹരി വിപണികളെ അറിയിച്ചിരുന്നു. വിപണിയിലുള്ള മൊത്തം ഓഹരികളുടെ എണ്ണം കുറച്ചുകൊണ്ട് ഒരു കമ്പനി സ്വന്തം ഓഹരികൾ തിരികെ വാങ്ങുന്നതാണ് ഷെയർ ബൈബാക്ക്. ഇത് ഒരു ഓഹരിയിൽ […]
ബജാജ് ഓട്ടോയുടെ ഓഹരികൾ ബിഎസ്ഇ യിൽ ദിവസ വ്യാപാരത്തിൽ 7.13 ശതമാനം ഇടിഞ്ഞു. പൊതു ഓഹരി ഉടമകളിൽ നിന്നും അവരുടെ ഓഹരികൾ തിരികെ വാങ്ങാം എന്ന മുൻ തീരുമാനത്തിൽ നിന്നും കമ്പനി പിന്മാറിയതാണ് കാരണം. കമ്പനിയുടെ ബോർഡ് ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നിർദ്ദേശം ജൂൺ 14 ന് ചർച്ച ചെയ്യുമെന്ന് ഓഹരി വിപണികളെ അറിയിച്ചിരുന്നു.
വിപണിയിലുള്ള മൊത്തം ഓഹരികളുടെ എണ്ണം കുറച്ചുകൊണ്ട് ഒരു കമ്പനി സ്വന്തം ഓഹരികൾ തിരികെ വാങ്ങുന്നതാണ് ഷെയർ ബൈബാക്ക്. ഇത് ഒരു ഓഹരിയിൽ നിന്നുള്ള വരുമാനം (ഏർണിങ്സ് പെർ ഷെയർ) വർധിക്കാൻ സഹായിക്കുന്നു. "ഇന്ന് നടന്ന മീറ്റിംഗിൽ, ഓഹരികൾ തിരികെ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിർദേശത്തിൽ കമ്പനിയുടെ ബോർഡ് കൂടുതൽ ആലോചനകൾ നടക്കേണ്ടത് അനിവാര്യമാണെന്ന തീരുമാനത്തിലെത്തിയതിനാൽ അത് മാറ്റി വയ്ക്കുന്നതായി അറിയിക്കുന്നു," കമ്പനി ഓഹരി വിപണികളെ അറിയിച്ചു. ബജാജ് ഓട്ടോയുടെ ഓഹരി 5.06 ശതമാനം താഴ്ന്ന് 3,684.40 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.