എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ്, ലാഭം 27 ശതമാനം ഉയര്‍ന്നു

  ഡെല്‍ഹി: 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസിന്റെ (എല്‍ടിടിഎസ്) കണ്‍സോളിഡേറ്റഡ് അറ്റാദായം 27 ശതമാനം വര്‍ധിച്ച് 274 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 216.2 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 23.4 ശതമാനം വര്‍ധിച്ച് 1,873.7 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,518.4 കോടി രൂപയായിരുന്നു. വരുമാനം […]

Update: 2022-07-15 07:17 GMT

 

ഡെല്‍ഹി: 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസിന്റെ (എല്‍ടിടിഎസ്) കണ്‍സോളിഡേറ്റഡ് അറ്റാദായം 27 ശതമാനം വര്‍ധിച്ച് 274 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 216.2 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 23.4 ശതമാനം വര്‍ധിച്ച് 1,873.7 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,518.4 കോടി രൂപയായിരുന്നു.

വരുമാനം തുടര്‍ച്ചയായി 4.7 ശതമാനം വര്‍ധിച്ചുകൊണ്ട് ശക്തമായാണ് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതെന്ന് കമ്പനി അഭിപ്രായപ്പെട്ടു. പ്ലാന്റ് എഞ്ചിനീയറിംഗ്, വ്യാവസായിക ഉത്പന്നങ്ങള്‍ എന്നിവയാണ് വളര്‍ച്ചയ്ക്ക് ആക്കം നല്‍കിയത്. ഡിജിറ്റല്‍, ഊര്‍ജ്ജം, സ്മാര്‍ട്ട് കണക്റ്റഡ് ഉത്പന്നങ്ങള്‍ എന്നീ മേഖലകളില്‍ നിന്നുള്ള നേട്ടമാണ് സഹായകമായത്- എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അമിത് ഛദ്ദ പ്രസ്താവനയില്‍ പറഞ്ഞു.

 

Tags:    

Similar News