ബാങ്ക് ഓഫ് ഇന്ത്യയും ഭവനവായ്പ പലിശ ഉയര്‍ത്തി

മുംബൈ: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള ബാങ്കുകള്‍ വായ്പാനിരക്കുകള്‍ ഉയര്‍ത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.40 ശതമാനമാനമാണ് ആക്കിയത്. ഭവനവായ്പകളുടെയും മറ്റ് അനുബന്ധ വായ്പകളുടെയും പലിശനിരക്ക് വര്‍ധിക്കാന്‍ ഇത് കാരണമാകും. പുതുക്കിയ റിപ്പോ നിരക്ക് പ്രകാരം ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 2022 ഓഗസ്റ്റ് 5  മുതല്‍ 8.25 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. […]

Update: 2022-08-08 04:23 GMT
മുംബൈ: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള ബാങ്കുകള്‍ വായ്പാനിരക്കുകള്‍ ഉയര്‍ത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.40 ശതമാനമാനമാണ് ആക്കിയത്. ഭവനവായ്പകളുടെയും മറ്റ് അനുബന്ധ വായ്പകളുടെയും പലിശനിരക്ക് വര്‍ധിക്കാന്‍ ഇത് കാരണമാകും.
പുതുക്കിയ റിപ്പോ നിരക്ക് പ്രകാരം ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 2022 ഓഗസ്റ്റ് 5 മുതല്‍ 8.25 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. നേരത്തെ ഇത് 7.75 ശതമാനമായിരുന്നു.
2021 ഓഗസ്റ്റ് 1 മുതല്‍ ബാങ്ക് ഓഫ് ഇന്ത്യ മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎല്‍ആര്‍) 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു. ഇതും ഇ എം െഎ വർധനവിന് കാരണമാകും.
Tags:    

Similar News