തംമ്പ് ഐസിഡി വാങ്ങൽ: അദാനി പോർട്സ് ഓഹരികൾ 5 ശതമാനം നേട്ടത്തിൽ

അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ ഓഹരികൾ 5 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ ഉപസ്ഥാപനമായ അദാനി ലോജിസ്റ്റിക്സ് 835 കോടി രൂപയ്ക്ക് നവകാർ കോർപറേഷനിൽ നിന്നും ​ഗുജറാത്തിലെ തംമ്പിലുള്ള ഇൻലൻഡ് കണ്ടെയ്നർ ഡിപ്പോ (ഐസിഡി) വാങ്ങുന്നതിനുളള കരാറിൽ ഏർപ്പെട്ടതിനെ തുടർന്നാണ് വില ഉയർന്നത്. 0.5 മില്യൺ ട്വന്റി ഫൂട്ട് യുണിറ്റ് ശേഷിയുള്ള ഇൻലൻഡ് കണ്ടെയ്നർ ഡിപ്പോ ഏറ്റെടുക്കന്നതിനാണ് കരാർ. ഇതിനോടു ചേർന്ന 129 ഏക്കർ ഭൂമിയിൽ, ഭാവിയിൽ ഈ പ്രദേശത്ത് വ്യവസായ-ചരക്കു ഇടനാഴി വരാനുള്ള […]

Update: 2022-08-16 09:39 GMT

അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ ഓഹരികൾ 5 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ ഉപസ്ഥാപനമായ അദാനി ലോജിസ്റ്റിക്സ് 835 കോടി രൂപയ്ക്ക് നവകാർ കോർപറേഷനിൽ നിന്നും ​ഗുജറാത്തിലെ തംമ്പിലുള്ള ഇൻലൻഡ് കണ്ടെയ്നർ ഡിപ്പോ (ഐസിഡി) വാങ്ങുന്നതിനുളള കരാറിൽ ഏർപ്പെട്ടതിനെ തുടർന്നാണ് വില ഉയർന്നത്. 0.5 മില്യൺ ട്വന്റി ഫൂട്ട് യുണിറ്റ് ശേഷിയുള്ള ഇൻലൻഡ് കണ്ടെയ്നർ ഡിപ്പോ ഏറ്റെടുക്കന്നതിനാണ് കരാർ.

ഇതിനോടു ചേർന്ന 129 ഏക്കർ ഭൂമിയിൽ, ഭാവിയിൽ ഈ പ്രദേശത്ത് വ്യവസായ-ചരക്കു ഇടനാഴി വരാനുള്ള സാധ്യത മുന്നിൽ കണ്ട് നിലവിലുള്ള ശേഷി വർധിപ്പിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ തംമ്പ് ഐസിഡിയ്ക്ക്, വെസ്റ്റേൺ ഡിഎഫ്സി (dedicated freight corridor) യുമായി ബന്ധിപ്പിച്ചിരിക്കുന്ന നാല് റെയിൽ ഹാൻഡ്‌ലിംഗ് ലൈനുകളുള്ള ഒരു സ്വകാര്യ ചരക്ക് ഇടനാഴി ഉണ്ട്. ഓഹരി ഇന്ന് 826.10 രൂപ വരെ ഉയർന്ന് 4.61 ശതമാനം നേട്ടത്തിൽ 788.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News