യാത്രക്കാർ കൂടി, റെയില്‍വേയുടെ വരുമാനം 38% ഉയര്‍ന്ന് 95,486.58 കോടിയായി

 ഇന്ത്യന്‍ റെയില്‍വേയുടെ മൊത്തത്തിലുള്ള വരുമാനം 2022 ഓഗസ്റ്റ് അവസാനം വരെയുളള കണക്കുകള്‍ പ്രകാരം, 95,486.58 കോടി രൂപയായതായി റെയില്‍വേ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 26,271.29 കോടി രൂപയെ അപേക്ഷിച്ച് 38 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. പാസഞ്ചര്‍ ട്രാഫിക്കില്‍ നിന്നുള്ള വരുമാനം 25,276.54 കോടി രൂപയായിരുന്നു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 13,574.44 കോടി രൂപയോടെ 116 ശതമാനം വര്‍ധിച്ചു. റിസര്‍വ് ചെയ്തതും റിസര്‍വ് ചെയ്യാത്തതുമായ രണ്ട് സെഗ്മെന്റുകളിലും യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ […]

Update: 2022-09-11 23:59 GMT
ഇന്ത്യന്‍ റെയില്‍വേയുടെ മൊത്തത്തിലുള്ള വരുമാനം 2022 ഓഗസ്റ്റ് അവസാനം വരെയുളള കണക്കുകള്‍ പ്രകാരം, 95,486.58 കോടി രൂപയായതായി റെയില്‍വേ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 26,271.29 കോടി രൂപയെ അപേക്ഷിച്ച് 38 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. പാസഞ്ചര്‍ ട്രാഫിക്കില്‍ നിന്നുള്ള വരുമാനം 25,276.54 കോടി രൂപയായിരുന്നു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 13,574.44 കോടി രൂപയോടെ 116 ശതമാനം വര്‍ധിച്ചു.
റിസര്‍വ് ചെയ്തതും റിസര്‍വ് ചെയ്യാത്തതുമായ രണ്ട് സെഗ്മെന്റുകളിലും യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചു. പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളേക്കാള്‍ വലിയ വളര്‍ച്ചയാണ് ദീര്‍ഘദൂര റിസര്‍വ്ഡ് മെയില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ രേഖപ്പെടുത്തിയത് റെയില്‍വേ അറിയിച്ചു. മറ്റ് കോച്ചിംഗ് വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 811.82 കോടി (50 ശതമാനം) വര്‍ധിച്ച് 2,437.42 കോടി രൂപയായി.
ഇന്ത്യന്‍ റെയില്‍വേയുടെ പാഴ്‌സല്‍ വിഭാഗത്തിലെ ശക്തമായ വളര്‍ച്ചയാണ് ഇതില്‍ പ്രധാനമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം ഓഗസ്റ്റ് അവസാനം വരെ ചരക്ക് വരുമാനം 10,780.03 കോടി രൂപ ഉയര്‍ന്ന് 65,505.02 കോടി രൂപയായി. റെയില്‍വേയുടെ മറ്റ് ചില്ലറ വരുമാനം 2,267.60 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1105 കോടി രൂപ അഥവാ 95 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) റെയില്‍വേയുടെ മൊത്തം വരുമാനം 1,91,278.29 കോടി രൂപയായിരുന്നു.
Tags:    

Similar News