പുനരുപയോഗ പേറ്റന്റ്: ഫിലടെക്സ് ഇന്ത്യ ഓഹരികൾ നേട്ടത്തിൽ

ഫിലടെക്സ് ഇന്ത്യയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.16 ശതമാനം ഉയർന്നു. പോളിയെത്തിലീൻ ടെറഫ്തലേറ്റ് (polyethylene terephthalate) മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനുള്ള 20 വർഷത്തെ പേറ്റന്റ് കമ്പനിക്ക് ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇന്ത്യയിൽ പോളിസ്റ്റർ ഫിലമെന്റ് നൂൽ നിർമ്മിക്കുന്ന അഞ്ചു മികച്ച കമ്പനികളിലൊന്നാണ് ഫിലടെക്സ് ഇന്ത്യ. സെപ്റ്റംബർ 1 നാണ് കമ്പനിക്ക് പേറ്റന്റ് ലഭിച്ചതെന്നും, 20 വർഷത്തേക്ക് പിഇടി മാലിന്യം പുനരുപയോഗിക്കുന്നതിനുള്ള പേറ്റന്റിന് 2021 ജൂൺ 2 മുതൽ പ്രാബല്യമുണ്ടന്നും കമ്പനി പറഞ്ഞു. ഓഹരി ഇന്ന് 113.65 രൂപ […]

Update: 2022-09-14 09:13 GMT

ഫിലടെക്സ് ഇന്ത്യയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.16 ശതമാനം ഉയർന്നു. പോളിയെത്തിലീൻ ടെറഫ്തലേറ്റ് (polyethylene terephthalate) മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനുള്ള 20 വർഷത്തെ പേറ്റന്റ് കമ്പനിക്ക് ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇന്ത്യയിൽ പോളിസ്റ്റർ ഫിലമെന്റ് നൂൽ നിർമ്മിക്കുന്ന അഞ്ചു മികച്ച കമ്പനികളിലൊന്നാണ് ഫിലടെക്സ് ഇന്ത്യ.

സെപ്റ്റംബർ 1 നാണ് കമ്പനിക്ക് പേറ്റന്റ് ലഭിച്ചതെന്നും, 20 വർഷത്തേക്ക് പിഇടി മാലിന്യം പുനരുപയോഗിക്കുന്നതിനുള്ള പേറ്റന്റിന് 2021 ജൂൺ 2 മുതൽ പ്രാബല്യമുണ്ടന്നും കമ്പനി പറഞ്ഞു. ഓഹരി ഇന്ന് 113.65 രൂപ വരെ ഉയർന്നു. ഒടുവിൽ 106.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ ഇന്നു മാത്രം 1.12 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ വ്യാപാരം ചെയ്ത ഓഹരികളുടെ ശരാശരി തോത് 0.26 ലക്ഷമായിരുന്നു.

Tags:    

Similar News