യുഎസിൽ കാൻസർ മരുന്ന് പുറത്തിറക്കി; സൈഡസ് ലൈഫ്സയൻസ് നേട്ടത്തിൽ
സൈഡസ് ലൈഫ്സയൻസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3.25 ശതമാനം ഉയർന്നു. യുഎസിൽ ലെനാലിഡൊമൈഡ് ക്യാപ്സ്യൂൾ പുറത്തിറക്കിയതിനു പിന്നാലെയാണ് വില ഉയർന്നത്. പല തരത്തിലുള്ള അർബുദങ്ങളുടെ ചികിൽസയ്ക്കാണ് മരുന്ന് ഉപയോഗിക്കുന്നത്. കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുകയോ നിർത്തുകയോ ചെയ്തുകൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്. ചില രക്ത/അസ്ഥി മജ്ജ തകരാറുള്ള രോഗികളിൽ അനീമിയയുടെ ചികിത്സക്കും ഇത് ഉപയോഗിക്കുന്നു. ഈ മരുന്ന് 5 മില്ലിഗ്രാം, 10 മില്ലിഗ്രാം, 15 മില്ലിഗ്രാം, 25 മില്ലിഗ്രാം എന്നീ ഡോസേജുകളിൽ ലഭ്യമാക്കുന്നതിനും അനുമതി ലഭിച്ചിരുന്നു. 2.5 മില്ലിഗ്രാം, […]
സൈഡസ് ലൈഫ്സയൻസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3.25 ശതമാനം ഉയർന്നു. യുഎസിൽ ലെനാലിഡൊമൈഡ് ക്യാപ്സ്യൂൾ പുറത്തിറക്കിയതിനു പിന്നാലെയാണ് വില ഉയർന്നത്. പല തരത്തിലുള്ള അർബുദങ്ങളുടെ ചികിൽസയ്ക്കാണ് മരുന്ന് ഉപയോഗിക്കുന്നത്.
കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുകയോ നിർത്തുകയോ ചെയ്തുകൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്. ചില രക്ത/അസ്ഥി മജ്ജ തകരാറുള്ള രോഗികളിൽ അനീമിയയുടെ ചികിത്സക്കും ഇത് ഉപയോഗിക്കുന്നു. ഈ മരുന്ന് 5 മില്ലിഗ്രാം, 10 മില്ലിഗ്രാം, 15 മില്ലിഗ്രാം, 25 മില്ലിഗ്രാം എന്നീ ഡോസേജുകളിൽ ലഭ്യമാക്കുന്നതിനും അനുമതി ലഭിച്ചിരുന്നു. 2.5 മില്ലിഗ്രാം, 20 മില്ലിഗ്രാം എന്നിവയ്ക്കുള്ള താത്കാലിക അനുമതിയും ലഭിച്ചിട്ടുണ്ട്.
അഹമ്മദാബാദിലുള്ള നിർമ്മാണ പ്ലാന്റിലാണ് ഈ മരുന്ന് ഉത്‌പാദിപ്പിക്കുന്നത്. 'റെവ് ലിമിഡി'ന്റെ ജെനറിക്ക് പതിപ്പായ മരുന്നിന് യുഎസിൽ 2.86 ബില്യൺ ഡോളറിന്റെ വാർഷിക വിൽപ്പനയാണുളളത്. ഓഹരി ഇന്ന് 371.40 രൂപ വരെ ഉയർന്നു. ഒടുവിൽ, 3.07 ശതമാനം നേട്ടത്തിൽ 370.75 രൂപയിൽ വ്യാപാരം അവസാനിച്ചു.