ടെക്നിക്ക എഞ്ചിനീയറിങ്ങ് ഏറ്റെടുക്കൽ: കെപിഐടി ടെക്നോളജീസ് 4 ശതമാനം ഉയർന്നു

കെപിഐടി ടെക്‌നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5 ശതമാനം ഉയർന്നു. ടെക്നിക്ക എഞ്ചിനീയറിങ്ങ് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. പ്രൊഡക്ഷൻ-റെഡി സിസ്റ്റം പ്രോട്ടോടൈപ്പിംഗ് (നെറ്റ്‌വർക്ക് സിസ്റ്റം ആർക്കിടെക്ചറിന്റെ സംയോജനം, ഹാർഡ്‌വെയർ പ്രോട്ടോടൈപ്പിംഗ്, ഇന്റഗ്രേഷൻ), ഓട്ടോമോട്ടീവ് ഇഥർനെറ്റ് ഉൽപ്പന്നങ്ങൾ, മൂല്യനിർണ്ണയത്തിനുള്ള ഉപകരണങ്ങൾ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത ഒരു കമ്പനിയാണ് ടെക്നിക്ക എഞ്ചിനീയറിങ്ങ്. മ്യൂനിച്ച് ആസ്ഥാനമായുള്ള ടെക്നിക്ക എഞ്ചിനീയറിങ്ങിന് 600 ലേറെ എഞ്ചിനീയർമാരുടെ ടീമും, സ്‌പെയിൻ, ടുണീഷ്യ, യുഎസ് എന്നിവിടങ്ങളിൽ സാന്നിധ്യവുമുണ്ട്. ഒക്ടോബർ അവസാനത്തോടെ ഈ കരാർ പൂർത്തിയാക്കാൻ […]

Update: 2022-09-21 08:39 GMT

കെപിഐടി ടെക്‌നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5 ശതമാനം ഉയർന്നു. ടെക്നിക്ക എഞ്ചിനീയറിങ്ങ് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. പ്രൊഡക്ഷൻ-റെഡി സിസ്റ്റം പ്രോട്ടോടൈപ്പിംഗ് (നെറ്റ്‌വർക്ക് സിസ്റ്റം ആർക്കിടെക്ചറിന്റെ സംയോജനം, ഹാർഡ്‌വെയർ പ്രോട്ടോടൈപ്പിംഗ്, ഇന്റഗ്രേഷൻ), ഓട്ടോമോട്ടീവ് ഇഥർനെറ്റ് ഉൽപ്പന്നങ്ങൾ, മൂല്യനിർണ്ണയത്തിനുള്ള ഉപകരണങ്ങൾ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത ഒരു കമ്പനിയാണ് ടെക്നിക്ക എഞ്ചിനീയറിങ്ങ്.

മ്യൂനിച്ച് ആസ്ഥാനമായുള്ള ടെക്നിക്ക എഞ്ചിനീയറിങ്ങിന് 600 ലേറെ എഞ്ചിനീയർമാരുടെ ടീമും, സ്‌പെയിൻ, ടുണീഷ്യ, യുഎസ് എന്നിവിടങ്ങളിൽ സാന്നിധ്യവുമുണ്ട്. ഒക്ടോബർ അവസാനത്തോടെ ഈ കരാർ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമോട്ടീവ്, മൊബിലിറ്റി വ്യവസായത്തിലെ സോഫ്റ്റ് വെയർ ഇന്റഗ്രേഷൻ പാർട്ണറാണ് കെപിഐടി ടെക്നോളജീസ്. ഓഹരി ഇന്ന് 602.90 രൂപ വരെ വർധിച്ചു. ഒടുവിൽ, 4.31 ശതമാനം നേട്ടത്തിൽ 598.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News