അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന വില്‍പന, നെസ്ലെയുടെ ലാഭം 668 കോടി

  സെപ്റ്റംബര്‍ പാദത്തില്‍ എഫ്എംസിജി ( ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) പ്രമുഖരായ നെസ്ലെ ഇന്ത്യയുടെ ലാഭം 8.3 ശതമാനം ഉയര്‍ന്ന് 668 കോടി രൂപയായി. കൂടാതെ കമ്പനിയുടെ ത്രൈമാസ വരുമാനം 18.3 ശതമാനം വര്‍ധിച്ച് 4,591 കോടി രൂപയായി. മൂന്നാം പാദത്തില്‍ 4,567 കോടി രൂപയുടെ വില്‍പ്പനയാണ് നേടിയതെന്ന് നെസ്ലെ അറിയിച്ചു. മൊത്തം വില്‍പ്പന വളര്‍ച്ച 18.2 ശതമാനമാണ്. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന വളര്‍ച്ചയാണെന്നും കമ്പനി പറഞ്ഞു.വലിയ മെട്രോ, മെഗാ […]

Update: 2022-10-19 01:17 GMT

 

സെപ്റ്റംബര്‍ പാദത്തില്‍ എഫ്എംസിജി ( ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) പ്രമുഖരായ നെസ്ലെ ഇന്ത്യയുടെ ലാഭം 8.3 ശതമാനം ഉയര്‍ന്ന് 668 കോടി രൂപയായി. കൂടാതെ കമ്പനിയുടെ ത്രൈമാസ വരുമാനം 18.3 ശതമാനം വര്‍ധിച്ച് 4,591 കോടി രൂപയായി. മൂന്നാം പാദത്തില്‍ 4,567 കോടി രൂപയുടെ വില്‍പ്പനയാണ് നേടിയതെന്ന് നെസ്ലെ അറിയിച്ചു.

മൊത്തം വില്‍പ്പന വളര്‍ച്ച 18.2 ശതമാനമാണ്. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന വളര്‍ച്ചയാണെന്നും കമ്പനി പറഞ്ഞു.വലിയ മെട്രോ, മെഗാ നഗരങ്ങളിലും വളര്‍ച്ച ശക്തമാണെന്നും ഗ്രാമീണ വിപണികള്‍ ഉള്‍പ്പെടെയുള്ള ചെറിയ നഗരങ്ങളിലും വളര്‍ച്ച ശക്തമായി തുടര്‍ന്നുവെന്നും നെസ്ലെ ചെയര്‍മാനും എംഡിയുമായ സുരേഷ് നാരായണന്‍ പറഞ്ഞു. ഓഹരിയൊന്നിന് 120 രൂപ എന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതവും കമ്പനിയുടെ ബോര്‍ഡ് പ്രഖ്യാപിച്ചു.

അവലോകന പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം വില്‍പ്പനയുടെ 20.3 ശതമാനമാണ്. ഒരു ഓഹരിയുടെ വരുമാനം 69.3 രൂപയും. ക്വിക്ക് കൊമേഴ്‌സ്, ക്ലിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്‌ളാറ്റ്‌ഫോം
ത്രൈമാസ വില്‍പ്പനയില്‍ 7.2 ശതമാനം സംഭാവന നല്‍കിയതായും കമ്പനി അറിയിച്ചു.

 

Tags:    

Similar News