എഫ്ഡി നിരക്കുയർത്താൻ മത്സരം, ഒക്ടോബറിൽ രണ്ടാം വട്ടം ഉയര്‍ത്തി എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സി ബാങ്ക് ഒക്ടോബറില്‍ രണ്ടാം തവണയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി. രണ്ടു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് അര ശതമാനം ഉയര്‍ത്തിയത്. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. നിക്ഷേപ കാലാവധി 61 ദിവസം മുതല്‍ 89 ദിവസം വരെയുള്ളവയ്ക്ക് ഇനി മുതല്‍ നാല് ശതമാനത്തില്‍ നിന്നും അരശതമാനം ഉയര്‍ന്ന് 4.50 ശതമാനം പലിശ ലഭിക്കും. നിക്ഷേപ കാലാവധി 90 ദിവസം മുതല്‍ ആറ് മാസം വരെയാണെങ്കിലും 4.50 ശതമാനമാണ് പലിശ. […]

Update: 2022-10-26 23:08 GMT
എച്ച്ഡിഎഫ്‌സി ബാങ്ക് ഒക്ടോബറില്‍ രണ്ടാം തവണയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി. രണ്ടു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് അര ശതമാനം ഉയര്‍ത്തിയത്. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. നിക്ഷേപ കാലാവധി 61 ദിവസം മുതല്‍ 89 ദിവസം വരെയുള്ളവയ്ക്ക് ഇനി മുതല്‍ നാല് ശതമാനത്തില്‍ നിന്നും അരശതമാനം ഉയര്‍ന്ന് 4.50 ശതമാനം പലിശ ലഭിക്കും.
നിക്ഷേപ കാലാവധി 90 ദിവസം മുതല്‍ ആറ് മാസം വരെയാണെങ്കിലും 4.50 ശതമാനമാണ് പലിശ. മുന്‍പ് ഇത് 4.25 ശതമാനമായിരുന്നു. ആറ് മാസവും ഒരു ദിവസവും മുതല്‍ ഒമ്പത് മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ച് ശതമാനത്തില്‍ നിന്നും 5.25 ശതമാനം പലിശ ലഭിക്കും. ഒമ്പത് മാസവും ഒരു ദിവസവും മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 5.50 ശതമാനം, ഒരു വര്‍ഷം മുതല്‍ 15 മാസം വരെയയുള്ള നിക്ഷേപത്തിന് 6.10 ശതമാനം എന്നിങ്ങനെയാണ് പലിശ ലഭിക്കുന്നത്. പതിനഞ്ച് മാസം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 6.15 ശതമാനമാണ് പലിശ.
രണ്ട് വര്‍ഷവും ഒരു ദിവസവും മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 6.25 ശതമാനമാണ് പലിശ ലഭിക്കുനന്ത്. അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ആറ് ശതമാനത്തില്‍ നിന്നും 6.20 ശതമാനമായാണ് ഉയര്‍ത്തിയത്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്കും അര ശതമാനം കൂടുതല്‍ പലിശ ഇന്നു മുതല്‍ ലഭിക്കും. ഒക്ടോബര്‍ 14 ന് ബാങ്ക് രണ്ടു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 75 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു.
Tags:    

Similar News