മാനേജ്‌മെന്റ് പുനഃസംഘടന: ബജാജ് ഇലക്ട്രിക്കൽസ് 6 ശതമാനം ഉയർന്നു

ബജാജ് ഇലക്ട്രിക്കൽസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9.12 ശതമാനം വരെ ഉയർന്നു. കൂടുതൽ വളർച്ചക്കായി കമ്പനിയുടെ ഉന്നത മാനേജ്‌മെന്റ് ടീം പുനഃസംഘടിപ്പിച്ചതിനെ തുടർന്നാണ് വില വർധിച്ചത്. കൺസ്യുമർ ഉത്പന്നങ്ങളുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി രവീന്ദ്ര സിങ് നേ​ഗിയേയും, ലൈറ്റിംഗ് ബിസിനസ്സിന്റെ ഹെഡ് ആയി രാജേഷ് നായിക്കിനെയും നിയമിച്ചു. ഓഹരി വില 6.06 ശതമാനം ഉയർന്നു 1,016.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുന്നോട്ടുള്ള വളർച്ചയും, മൂല്യവർധനയും ലക്ഷ്യമാക്കിക്കൊണ്ടാണ് പ്രധാനമായും കമ്പനി ഇത്തരമൊരു നടപടി സ്വീകരിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ, […]

Update: 2022-06-30 09:39 GMT

ബജാജ് ഇലക്ട്രിക്കൽസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9.12 ശതമാനം വരെ ഉയർന്നു. കൂടുതൽ വളർച്ചക്കായി കമ്പനിയുടെ ഉന്നത മാനേജ്‌മെന്റ് ടീം പുനഃസംഘടിപ്പിച്ചതിനെ തുടർന്നാണ് വില വർധിച്ചത്. കൺസ്യുമർ ഉത്പന്നങ്ങളുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി രവീന്ദ്ര സിങ് നേ​ഗിയേയും, ലൈറ്റിംഗ് ബിസിനസ്സിന്റെ ഹെഡ് ആയി രാജേഷ് നായിക്കിനെയും നിയമിച്ചു. ഓഹരി വില 6.06 ശതമാനം ഉയർന്നു 1,016.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മുന്നോട്ടുള്ള വളർച്ചയും, മൂല്യവർധനയും ലക്ഷ്യമാക്കിക്കൊണ്ടാണ് പ്രധാനമായും കമ്പനി ഇത്തരമൊരു നടപടി സ്വീകരിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ, നിർലേപ് അപ്ലയൻസസി​ന്റേയും, സ്റ്റാർലൈറ്റ് ലൈറ്റിംഗിന്റേയും കൂടുതൽ ഓഹരികൾ ഏറ്റെടുത്തതുൾപ്പെടെ ധാരാളം നടപടികൾ ഇത്തരത്തിൽ കമ്പനി സ്വീകരിച്ചിരുന്നു. 2022 മാർച്ച് 31 ആയപ്പോഴേക്കും, മറ്റൊരു സുപ്രധാന നാഴികക്കല്ലായ കടരഹിത കമ്പനിയെന്ന നേട്ടം കൈവരിച്ചു. കൂടുതൽ മൂർച്ചയേറിയ മൽസരത്തിലേക്കും, വളർച്ചയിലേക്കുമാണ് കമ്പനി മുന്നേറുന്നതെന്നും അവർ അറിയിച്ചു.

"ഈ നടപടികളുടെ അടുത്ത ഘട്ടത്തിൽ, ഞങ്ങളുടെ ബിസിനസ്സുകളിലുടനീളം പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇപ്പോഴത്തെ ഈ നിയമനങ്ങളും ഈ ലക്ഷ്യം സാധ്യമാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്," ബജാജ് ഇലക്ട്രിക്കൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനുജ് പൊദ്ദാർ പറഞ്ഞു.

Tags:    

Similar News