അറ്റാദായം കുറഞ്ഞു; ഇൻഡസ് ടവേഴ്സ് ഓഹരികൾ 6 ശതമാനം താഴ്ച്ചയിൽ

ഇൻഡസ് ടവേഴ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8 ശതമാനത്തോളം ഇടിഞ്ഞു. ജൂൺ പാദ അറ്റാദായത്തിൽ കുത്തനെയുള്ള ഇടിവ് റിപ്പോർട്ട് ചെയ്തതാണ് ഇതിനു കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 66 ശതമാനം ഇടിഞ്ഞു 477.3 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,415.3 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 60 ശതമാനം ഇടിഞ്ഞു 807 കോടി രൂപയായി. ടെലികോം വിഭാഗത്തിലെ പ്രധാന ഉപഭോക്താവിൽ നിന്നും തങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന തുക ലഭിക്കാത്തതു […]

Update: 2022-08-03 08:54 GMT

ഇൻഡസ് ടവേഴ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8 ശതമാനത്തോളം ഇടിഞ്ഞു. ജൂൺ പാദ അറ്റാദായത്തിൽ കുത്തനെയുള്ള ഇടിവ് റിപ്പോർട്ട് ചെയ്തതാണ് ഇതിനു കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 66 ശതമാനം ഇടിഞ്ഞു 477.3 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,415.3 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 60 ശതമാനം ഇടിഞ്ഞു 807 കോടി രൂപയായി.

ടെലികോം വിഭാഗത്തിലെ പ്രധാന ഉപഭോക്താവിൽ നിന്നും തങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന തുക ലഭിക്കാത്തതു കൊണ്ടാണ് ഇത്തരത്തിൽ നഷ്ടം നേരിടേണ്ടി വന്നതെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ അടിത്തറ ശക്തമാണെന്നും, അതിനാൽ ഈ പ്രതിസന്ധികൾ നേരിടുമെന്നും കമ്പനി വ്യക്തമാക്കി. 5 ജി ലേലത്തിൽ ഉണ്ടായ വിജയം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു. ഓഹരി ഇന്ന് 201.30 രൂപ വരെ താഴ്ന്നിരുന്നു. തുടർന്ന്, 5.88 ശതമാനം നഷ്ടത്തിൽ 206.35 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News