എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ ലാഭം രേഖപ്പെടുത്തി ആദിത്യ ബിര്‍ള ക്യാപിറ്റല്‍

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ആദിത്യ ബിര്‍ള ക്യാപിറ്റലിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 42 ശതമാനം വര്‍ധിച്ച് 429 കോടി രൂപയിലെത്തി.

Update: 2022-08-03 20:00 GMT

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ആദിത്യ ബിര്‍ള ക്യാപിറ്റലിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 42 ശതമാനം വര്‍ധിച്ച് 429 കോടി രൂപയിലെത്തി.. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന കണ്‍സോളിഡ്റ്റഡ് ത്രൈമാസ അറ്റാദായമാണ്.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 302 കോടി രൂപയായിരുന്നു.

കമ്പനിയുടെ കണ്‍സോളിഡ്റ്റഡ് വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 4,632 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 26 ശതമാനം വര്‍ധിച്ച് 5,859 കോടി രൂപയായി. എന്‍ബിഎഫ്‌സി, എച്ച്എഫ്‌സി ബിസിനസ്സിന് കീഴിലുള്ള മൊത്തത്തിലുള്ള ലെന്‍ഡിംഗ് ബുക്ക് ജൂണ്‍ പാദത്തിന്റെ അവസാനത്തില്‍ 22 ശതമാനം വര്‍ധിച്ച് 69,887 കോടി രൂപയായി.

ലൈഫ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു കീഴിലുള്ള മൊത്ത പ്രീമിയം 53 ശതമാനം ഉയര്‍ന്ന് 3,250 കോടി രൂപയായി. കമ്പനിയുടെ സജീവമായ ഉപഭോക്തൃ അടിത്തറ വാര്‍ഷികാടിസ്ഥാനത്തില്‍ 55 ശതമാനം വളര്‍ച്ചയോടെ ഏകദേശം 39 ദശലക്ഷമായി (3.9 കോടി) വര്‍ധിച്ചു.

അസറ്റ് മാനേജ്മെന്റ്, ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ബിസിനസുകള്‍ എന്നിവയിലുടനീളമുള്ള കമ്പനിയുടെ മൊത്തത്തിലുള്ള കൈകാര്യ ആസ്തി (എയുഎം; AUM) വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനം വര്‍ധിച്ച് 3,55,612 കോടി രൂപയായതായി എബ്‌സിഎല്‍ അറിയിച്ചു.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സാമ്പത്തിക സേവന ബിസിനസുകളുടെ ഹോള്‍ഡിംഗ് കമ്പനിയാണ് എബിസിഎല്‍.

Tags:    

Similar News