ഡാബറിന്റെ വളർച്ച സുസ്ഥിരം, ഓഹരികൾ സമാഹരിക്കാം: പ്രഭുദാസ് ലീലാധർ

കമ്പനി: ഡാബർ ശുപാർശ: സമാഹരിക്കുക നിലവിലെ വിപണി വില: 579.50 രൂപ ഫിനാഷ്യൽ ഇന്റർമീഡിയറി: പ്രഭുദാസ് ലീലാധർ ഡാബർ, ഉയർന്ന ബേസിൽ, 5 ശതമാനത്തിന്റെ വോള്യം വളർച്ച റിപ്പോർട്ട് ചെയ്തു. ഹെയർ ഓയിൽ, പഴച്ചാറുകൾ, പാനീയങ്ങൾ, ഫുഡ്സ് ആൻഡ് ബിവറേജസ് മുതലായവയുടെ വിപണി വിഹിതത്തിലുണ്ടായ വർധനവാണ് ഇതിലേക്കു നയിച്ചത്. കമ്പനിയുടെ വരുമാനം 8.1 ശതമാനം വർധിച്ച് 2,820 കോടി രൂപയായി. എന്നാൽ മൊത്ത ലാഭം വാർഷികാടിസ്ഥാനത്തിൽ 224 ബേസിസ് പോയിന്റും, പാദാടിസ്ഥാനത്തിൽ 159 ബേസിസ് പോയിന്റും കുറഞ്ഞ് […]

Update: 2022-08-14 03:00 GMT

കമ്പനി: ഡാബർ

ശുപാർശ: സമാഹരിക്കുക

നിലവിലെ വിപണി വില: 579.50 രൂപ

ഫിനാഷ്യൽ ഇന്റർമീഡിയറി: പ്രഭുദാസ് ലീലാധർ

ഡാബർ, ഉയർന്ന ബേസിൽ, 5 ശതമാനത്തിന്റെ വോള്യം വളർച്ച റിപ്പോർട്ട് ചെയ്തു. ഹെയർ ഓയിൽ, പഴച്ചാറുകൾ, പാനീയങ്ങൾ, ഫുഡ്സ് ആൻഡ് ബിവറേജസ് മുതലായവയുടെ വിപണി വിഹിതത്തിലുണ്ടായ വർധനവാണ് ഇതിലേക്കു നയിച്ചത്. കമ്പനിയുടെ വരുമാനം 8.1 ശതമാനം വർധിച്ച് 2,820 കോടി രൂപയായി. എന്നാൽ മൊത്ത ലാഭം വാർഷികാടിസ്ഥാനത്തിൽ 224 ബേസിസ് പോയിന്റും, പാദാടിസ്ഥാനത്തിൽ 159 ബേസിസ് പോയിന്റും കുറഞ്ഞ് 45.9 ശതമാനമായി.

അസംസ്കൃത വസ്തുക്കളുടെ വില വർധന, പ്രത്യേകിച്ച് പെട്രോളിയം ഉത്പന്നങ്ങളിലെ വിലക്കയറ്റം, മൂലം മൊത്ത ലാഭം നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും കുറഞ്ഞേക്കാമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. എങ്കിലും വിലക്കയറ്റത്തിൽ ഇപ്പോൾ കുറവു വന്നു തുടങ്ങിയതിനാൽ ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതി മുതൽ ലാഭം ഉയർന്നു തുടങ്ങുമെന്ന് കമ്പനി കരുതുന്നു. മികച്ച കാലവർഷവും, നല്ല വിളവെടുപ്പും, പരമാവധി താങ്ങു വിലയിലെ ഉയർച്ചയും സമീപ കാലത്ത് ഗ്രാമീണ മേഖലകളിലെ ഡിമാ​ന്റ് വർധിക്കുന്നതിന് കാരണമാകും. മിൽക്ക് ഷെയ്ക്കുകളുടെ മുന്നേറ്റം, ജ്യൂസുകളുടെ വിപണി വിഹിതം 330 ബേസിസ് പോയിന്റ് വർധിക്കുന്നതിന് സഹായിച്ചു. ആയുർവേദ എണ്ണകളിലും സമാനമായ മുന്നേറ്റം ഉണ്ടായി. വിപണി വിഹിതത്തിൽ 50 ബേസിസ് പോയിന്റ് വർദ്ധനവുണ്ടായി. കൂടാതെ കമ്പനി 1,000 കോടി രൂപയുടെ സൂപ്പർ പ്രീമിയം ആയുർവേദ എണ്ണ വിപണിയിൽ, 33 ശതമാനം കിഴിവോടെ, 400 രൂപയ്ക്ക് വാട്ടിക നീലിഭൃംഗ 2-ഇൻ-1 ഓയിൽ പുറത്തിറക്കി.

പ്രഭുദാസ് ലീലാധറിന്റെ അഭിപ്രായത്തിൽ, ഡാബറിന്റെ ദീർഘകാല അവലോകനം മാറ്റമില്ലാതെ തുടരുന്നു. കമ്പനിയുടെ 8 പ്രധാന ബ്രാൻഡുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വളർച്ച തന്ത്രവും, ഹെയർ കെയർ, ഫുഡ്സ് ആൻഡ് ബീവറേജസ് വിഭാഗങ്ങളിൽ വർധിച്ചു വരുന്ന വിപണി വിഹിതവും, 2023 ൽ പൂർത്തിയാകുന്ന 100,000 ഗ്രാമങ്ങളിലെ ശക്തമായ വിതരണ ശൃംഖലയും, ഇ കൊമേഴ്‌സ് തന്ത്രങ്ങൾ മൂലം വില്പനയിൽ ഓരോ വർഷവും ഉണ്ടാകുന്ന 4-5 ശതമാനം അധിക വളർച്ചയും ഇതിനു ഊന്നൽ നൽകുന്നു. വരും പാദങ്ങളിൽ ഗ്രാമീണ ഡിമാന്റിൽ ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമ്പോൾ ഡാബറിന് മുന്നേറാൻ കഴിയുമെന്നാണ് ബ്രോക്കറേജ് വിശ്വസിക്കുന്നത്.

(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)

Tags:    

Similar News