ഭൂമി വാങ്ങൽ: ഗേറ്റ് വേ ഡിസ്‌ട്രിപാർക്സ് ഓഹരികൾ 5 ശതമാനം ഉയർന്നു

ഗേറ്റ് വേ ഡിസ്‌ട്രിപാർക്‌സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.82 ശതമാനം ഉയർന്നു. ജയ്‌പൂരിനു സമീപമുള്ള ധനാക്യയിൽ ഭൂമി വാങ്ങുന്ന നടപടികൾ പൂർത്തിയായെന്നും, റെയിൽവേ സൗകര്യമുള്ള പുതിയ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയുടെ (ഐസിഡി) നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇത് കമ്പനിയുടെ അഞ്ചാമത്തെ ഐസിഡിയാണ്. ഇതിനു പുറമെ 5 കണ്ടെയ്‌നർ ചരക്കു സ്റ്റേഷനുകളും കമ്പനിക്കുണ്ട്. ഇതോടെ ഇന്ത്യ മുഴുവനായി ആകെ 10 കണ്ടെയ്‌നർ ടെർമിനലുകളാണ് കമ്പനിക്കുള്ളത്. ഭൂമി വാങ്ങുന്നതിനായി 27 കോടി രൂപ കമ്പനി […]

Update: 2022-09-21 09:13 GMT

ഗേറ്റ് വേ ഡിസ്‌ട്രിപാർക്‌സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.82 ശതമാനം ഉയർന്നു. ജയ്‌പൂരിനു സമീപമുള്ള ധനാക്യയിൽ ഭൂമി വാങ്ങുന്ന നടപടികൾ പൂർത്തിയായെന്നും, റെയിൽവേ സൗകര്യമുള്ള പുതിയ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയുടെ (ഐസിഡി) നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്.

ഇത് കമ്പനിയുടെ അഞ്ചാമത്തെ ഐസിഡിയാണ്. ഇതിനു പുറമെ 5 കണ്ടെയ്‌നർ ചരക്കു സ്റ്റേഷനുകളും കമ്പനിക്കുണ്ട്. ഇതോടെ ഇന്ത്യ മുഴുവനായി ആകെ 10 കണ്ടെയ്‌നർ ടെർമിനലുകളാണ് കമ്പനിക്കുള്ളത്. ഭൂമി വാങ്ങുന്നതിനായി 27 കോടി രൂപ കമ്പനി ചെലവഴിച്ചു കഴിഞ്ഞു. ഐസിഡി നിർമ്മാണത്തിനായി ഒന്നാം ഘട്ടത്തിൽ 50 കോടി രൂപ കമ്പനി മുടക്കും.

ഐസിഡി 30 ഏക്കറിലായാണ് വികസിപ്പിക്കുക. രണ്ട് റെയിൽ സൈഡിംഗുകളുണ്ടാകും. 1,25,000 ടിഇയു-കൾ കൈകാര്യം ചെയ്യാൻ വാർഷിക ശേഷിയുള്ള വിധത്തിലാകും രൂപകൽപന ചെയുന്നത്. ധനാക്യ റെയിൽവേ സ്റ്റേഷന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിൽ ഇതിനകം തന്നെ ഡബിൾ സ്റ്റാക്ക് റൂട്ടുണ്ട്. വൈദ്യുതീകരണം നടന്നുവരുന്നു. കമ്പനി ജയ്പൂർ, ബിന്ദായക, ദൗസ, കോലാന, സീതാപുര, ഹിരാവാല എന്നീ വ്യവസായ മേഖലകളിലേക്ക് എൻഡ് ടു എൻഡ് സേവനങ്ങൾ നൽകുന്നതിനായി സംയോജിത വെയർഹൗസിംഗ് കോംപ്ലക്സ് നിർമ്മിക്കുകയും, ഫസ്റ്റ് & ലാസ്റ്റ് മൈൽ റോഡ് ഡെലിവറി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

എച്ച്ഡിഎഫ്സി മ്യൂച്ചൽ ഫണ്ട് കമ്പനിയുടെ 5 ലക്ഷം ഓഹരികൾ, അഥവാ 0.10 ശതമാനം ഓഹരികൾ, അധികമായി വാങ്ങി. ഇതോടെ എച്ച്ഡിഎഫ്സി മ്യൂച്ചൽ ഫണ്ടിന്റെ കൈവശം കമ്പനിയുടെ ആകെ ഓഹരി വിഹിതം 5.09 ശതമാനമായി. വ്യാപാരത്തിനൊടുവിൽ ഓഹരി 4.72 ശതമാനം ഉയർന്ന് 74.30 രൂപയിൽ അവസാനിച്ചു.

Tags:    

Similar News