ആ​ഗോള വിപണികളിൽ പോസിറ്റീവ് തരം​ഗം, ആഭ്യന്തര സൂചികകളും ഉയ‍‌ർന്നേക്കും

  • ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഉയർന്ന് തുറക്കാൻ സാധ്യത
  • ഏഷ്യൻ വിപണികളിൽ ഉയർന്ന വ്യാപാരം നടക്കുന്നു
  • യുഎസ് വിപണി കഴിഞ്ഞ ആഴ്‌ച മികച്ച നേട്ടത്തോടെ അവസാനിച്ചു

Update: 2024-04-29 02:31 GMT

ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ആഗോള വിപണിയുടെ അനുകൂല സൂചനകളെ തുടർന്ന് ഇന്ന് (തിങ്കളാഴ്ച) ഉയർന്ന നിലയിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെൻഡുകൾ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികയുടെ ​ഗ്യാപ് അപ്പ് തുടക്കത്തെ സൂചിപ്പിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി 22,655 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്. ഇത് നിഫ്റ്റി ഫ്യൂച്ചേഴ്സിൻ്റെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 100 പോയിൻ്റുകളുടെ പ്രീമിയമാണ്.

ഏഷ്യൻ വിപണികളിൽ ഉയർന്ന വ്യാപാരം നടക്കുന്നു.യുഎസ് വിപണി കഴിഞ്ഞ ആഴ്‌ച മികച്ച നേട്ടത്തോടെ അവസാനിച്ചു.

തുടർച്ചയായി അഞ്ച് സെഷനുകൾ ഉയർന്നതിന് ശേഷം, ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ലാഭ-ബുക്കിംഗ് സമ്മർദ്ദത്തിലായി. വെള്ളിയാഴ്ച താഴ്ന്ന നിലയിലാണ് അവസാനിച്ചത്. നിഫ്റ്റി 50 സൂചിക 150 പോയിൻ്റ് നഷ്ടത്തിൽ 22,419 ലെവലിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 609 പോയിൻ്റ് ഇടിഞ്ഞ് 73,730 ലും ബാങ്ക് നിഫ്റ്റി സൂചിക 293 പോയിൻ്റ് തിരുത്തി 48,201 ലെവലിലും ക്ലോസ് ചെയ്തു. സ്‌മോൾ ക്യാപ് സൂചിക 0.27 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ മിഡ് ക്യാപ് സൂചിക 0.83 ശതമാനം ഉയർന്നു.

ഏഷ്യൻ വിപണികൾ

ഈ ആഴ്ച പുറത്തു വരുന്ന യുഎസ് ഫെഡറൽ റിസർവ് മീറ്റിംഗിന് മുന്നോടിയായി തിങ്കളാഴ്ച ഏഷ്യൻ വിപണികൾ ഉയർന്ന തോതിൽ വ്യാപാരം നടത്തുന്നു. ദക്ഷിണ കൊറിയയുടെ കോസ്‌പി 0.63 ശതമാനവും കോസ്‌ഡാക്ക് 0.94 ശതമാനവും ഉയർന്നു. ജപ്പാനിലെ മാർക്കറ്റുകൾ പൊതു അവധിക്ക് അടച്ചിരിക്കുന്നു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.

വാൾ സ്ട്രീറ്റ്

മിതമായ പണപ്പെരുപ്പ ഡാറ്റയ്‌ക്ക് പുറമേ ആൽഫബെറ്റിൻ്റെയും മൈക്രോസോഫ്റ്റിൻ്റെയും ശക്തമായ ത്രൈമാസ ഫലങ്ങൾക്ക് ശേഷം മെഗാക്യാപ് സ്റ്റോക്കുകളുടെ റാലിയുടെ നേതൃത്വത്തിൽ യുഎസ് സ്റ്റോക്ക് മാർക്കറ്റ് വെള്ളിയാഴ്ച ഉയർന്ന നിലയിൽ അവസാനിച്ചു.

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 153.86 പോയിൻ്റ് അഥവാ 0.40 ശതമാനം ഉയർന്ന് 38,239.66 എന്ന നിലയിലും എസ് ആൻ്റ് പി 500 51.54 പോയിൻ്റ് അഥവാ 1.02 ശതമാനം ഉയർന്ന് 5,099.96 എന്ന നിലയിലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 316.14 പോയിൻ്റ് അഥവാ 2.03 ശതമാനം ഉയർന്ന് 15,927.90 ൽ അവസാനിച്ചു.

ആൽഫബെറ്റ് ഓഹരികൾ 10% ഉയർന്നു. സ്നാപ്പ് ഓഹരികൾ ഏകദേശം 28% ഉയർന്നു. അതേസമയം എക്‌സോൺ മൊബിലിൻ്റെ ഓഹരികൾ 3 ശതമാനവും ഇൻ്റൽ ഓഹരികൾ 9.1 ശതമാനവും ഇടിഞ്ഞു.

എണ്ണ വില

യുഎസ് പണപ്പെരുപ്പ കണക്കുകൾ അനുസരിച്ച് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകൾ മങ്ങിയതിനാൽ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.84 ശതമാനം ഇടിഞ്ഞ് 88.75 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ഫ്യൂച്ചറുകൾ ബാരലിന് 0.78 ശതമാനം ഇടിഞ്ഞ് 83.20 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) 3,408.88 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) ഏപ്രിൽ 26ന് 4,356.83 കോടി രൂപ വിറ്റഴിച്ചുവെന്ന് എൻഎസ്ഇയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി

പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 50 ന് 22,441 ലെവലിൽ പ്രതിരോധം നേരിടേണ്ടിവരുമെന്നാണ്. തുടർന്ന് 22,620, 22,710 പോയിൻ്റുകളിലും പ്രതിരോധം ഉണ്ടാകും. താഴ്ന്ന ഭാഗത്ത്, സൂചിക 22,386 ലെവലിൽ പിന്തുണ എടുത്തേക്കാം, തുടർന്ന് 22,330, 22,240 ലെവലിൽ പിൻതുണ ലഭിക്കും.

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ അനുസരിച്ച്, ബാങ്ക് നിഫ്റ്റി സൂചിക 48,255 ലെവലും തുടർന്ന് 48,689, 48,914 ലെവലും പ്രതിരോധം കണ്ടേക്കാം. താഴത്തെ ഭാഗത്ത്, പിന്തുണ 48,097, തുടർന്ന് 47,957, 47,732 എന്നിങ്ങനെയാണ്.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

മാരുതി സുസുക്കി ഇന്ത്യ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവ് 2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ 3,878 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 47.8 ശതമാനം വളർച്ച കൈവരിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 19.3 ശതമാനം വർധിച്ച് 38,235 കോടി രൂപയായി.

വോഡഫോൺ ഐഡിയ: എടിസി ടെലികോം ഇൻഫ്രാസ്ട്രക്ചർ അതിൻ്റെ 144 കോടിയുടെ മുഴുവൻ ഓഹരികളും (പെയ്ഡ്-അപ്പ് ഇക്വിറ്റിയുടെ 2.87 ശതമാനത്തിന് തുല്യം) ഓപ്പൺ മാർക്കറ്റ് ഇടപാടുകൾ വഴി ഷെയറൊന്നിന് 12.78 രൂപയ്ക്ക് വിറ്റ് ടെലികോം ഓപ്പറേറ്ററിൽ നിന്ന് പുറത്തുകടന്നു. 1,840.3 കോടിയുടെ ഇടപാടാണിത്.

എച്ച്‌സിഎൽ ടെക്‌നോളജീസ്: ആഗോള ഐടി സേവന കമ്പനി മാർച്ച് 2024 പാദത്തിൽ അറ്റാദായം 3,986 കോടി രൂപയായി റിപ്പോർട്ട് ചെയ്‌തു. മുൻ പാദത്തെ അപേക്ഷിച്ച് ഇത് 8.4 ശതമാനം ഇടിഞ്ഞു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം തുടർച്ചയായി 0.2 ശതമാനം വർധിച്ച് 28,499 കോടി രൂപയായി.

എസ്ബിഐ ലൈഫ് ഇൻഷുറൻസ്: ഇൻഷുറൻസ് കമ്പനി ജനുവരി-മാർച്ച് 24 സാമ്പത്തിക വർഷത്തിൽ 810.8 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 4.4 ശതമാനം വളർച്ച നേടി. ത്രൈമാസത്തിലെ അറ്റ പ്രീമിയം വരുമാനം 26.2 ശതമാനം വർധിച്ച് 25,116.5 കോടി രൂപയായി.

ഐസിഐസിഐ ബാങ്ക്: സ്വകാര്യമേഖലയിലെ വായ്പാദാതാവ് 2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ 10,707.5 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ നിന്ന് 17.4 ശതമാനം വളർച്ച നേടി. അറ്റ പലിശ വരുമാനം ഈ പാദത്തിൽ 8.07 ശതമാനം വർധിച്ച് 19,093 കോടി രൂപയായി.

Tags:    

Similar News