കാര്‍ഷിക, ഗ്രാമീണ തൊഴിലാളി റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ വര്‍ധന

ഡെല്‍ഹി: കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ യഥാക്രമം 6.94, 7.26 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ വസ്തുക്കളുടെ വില ഉയര്‍ന്നതാണ് പ്രധാന കാരണം. ജൂലൈയില്‍ കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം യഥാക്രമം 6.60 ശതമാനവും 6.82 ശതമാനവും ആയിരുന്നുവെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. കര്‍ഷത്തൊഴിലാളികളുടെ ഭക്ഷ്യ വിലപ്പെരുപ്പം 6.16 ശതമാനവും ഗ്രാമീണ തൊഴിലാളികളുടേത് 6.21 ശതമാനവുമാണ്. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 5.38 ശതമാനവും, ജൂലൈയില്‍ 5.44 ശതമാനവുമാണ് ഭക്ഷ്യവിലപ്പെരുപ്പം. മുന്‍വര്‍ഷത്തെ ഇതേ മാസത്തില്‍ കാര്‍ഷിക […]

Update: 2022-09-22 00:00 GMT

ഡെല്‍ഹി: കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ യഥാക്രമം 6.94, 7.26 ശതമാനമായി ഉയര്‍ന്നു.

ഭക്ഷ്യ വസ്തുക്കളുടെ വില ഉയര്‍ന്നതാണ് പ്രധാന കാരണം.

ജൂലൈയില്‍ കാര്‍ഷിക, ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം യഥാക്രമം 6.60 ശതമാനവും 6.82 ശതമാനവും ആയിരുന്നുവെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

കര്‍ഷത്തൊഴിലാളികളുടെ ഭക്ഷ്യ വിലപ്പെരുപ്പം 6.16 ശതമാനവും ഗ്രാമീണ തൊഴിലാളികളുടേത് 6.21 ശതമാനവുമാണ്. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 5.38 ശതമാനവും, ജൂലൈയില്‍ 5.44 ശതമാനവുമാണ് ഭക്ഷ്യവിലപ്പെരുപ്പം.

മുന്‍വര്‍ഷത്തെ ഇതേ മാസത്തില്‍ കാര്‍ഷിക തൊഴിലാളികളുടെത് 2.13 ശതമാനവും ഗ്രാമീണ തൊഴിലാളികളുടേത് 2.32 ശതമാനവും ആയിരുന്നു.

Tags:    

Similar News