ഓഫീസില്‍ കിട്ടുന്ന ഭക്ഷണത്തിന് ജിഎസ്ടി വേണ്ട

  ഡെല്‍ഹി: ജീവനക്കാരില്‍ നിന്ന് ഈടാക്കുന്ന സബ്‌സിഡി അധിഷ്ഠിത ഭക്ഷണച്ചെലവില്‍ തൊഴിലുടമകള്‍ ജിഎസ്ടി കുറയ്ക്കേണ്ടതില്ലെന്നറിയിച്ച് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എഎആര്‍) അറിയിച്ചു. തൊഴിലിടത്തില്‍ വിതരണം ചെയ്യുന്ന സബ്സിഡിയോടു കൂടിയ ഭക്ഷണത്തിന് ജീവനക്കാരില്‍ നിന്നും ഈടാക്കുന്ന തുകയില്‍ ജിഎസ്ടി പിടിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച തര്‍ക്ക പരിഹാരത്തിനായി സൈഡസ് ലൈഫ്സയന്‍സസ് എഎആറിന്റെ ഗുജറാത്ത് ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ വിഷയത്തിലൂന്നിയാണ് എഎആറില്‍ നിന്നും അറിയിപ്പ് വന്നിരിക്കുന്നത്. ജീവനക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കാലയളവില്‍ ചെലവിനായി വരുന്ന തുക പൂര്‍ണമായും നല്‍കുന്നത് […]

Update: 2022-10-12 06:26 GMT

 

ഡെല്‍ഹി: ജീവനക്കാരില്‍ നിന്ന് ഈടാക്കുന്ന സബ്‌സിഡി അധിഷ്ഠിത ഭക്ഷണച്ചെലവില്‍ തൊഴിലുടമകള്‍ ജിഎസ്ടി കുറയ്ക്കേണ്ടതില്ലെന്നറിയിച്ച് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എഎആര്‍) അറിയിച്ചു. തൊഴിലിടത്തില്‍ വിതരണം ചെയ്യുന്ന സബ്സിഡിയോടു കൂടിയ ഭക്ഷണത്തിന് ജീവനക്കാരില്‍ നിന്നും ഈടാക്കുന്ന തുകയില്‍ ജിഎസ്ടി പിടിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച തര്‍ക്ക പരിഹാരത്തിനായി സൈഡസ് ലൈഫ്സയന്‍സസ് എഎആറിന്റെ ഗുജറാത്ത് ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ വിഷയത്തിലൂന്നിയാണ് എഎആറില്‍ നിന്നും അറിയിപ്പ് വന്നിരിക്കുന്നത്.

ജീവനക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കാലയളവില്‍ ചെലവിനായി വരുന്ന തുക പൂര്‍ണമായും നല്‍കുന്നത് സംബന്ധിച്ച് കാന്റീന്‍ സേവന ദാതാക്കളുമായി കരാറായെന്നും സൈഡസ് ലൈഫ്സയന്‍സ് അറിയിച്ചു.

 

കാന്റീന്‍ ചെലവുകള്‍ ആദ്യം കമ്പനി വഹിക്കുകയും ശേഷം ഇതിന്റെ ഒരു നിശ്ചിത തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുകയും ചെയ്യുന്നതാണ് കമ്പനിയുടെ രീതി. എന്നാല്‍ ഈ തുകയില്‍ ജിഎസ്ടിയും ഉള്‍പ്പെടുത്തണോ എന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം നിലനിന്നിരുന്നു. ഇത്തരത്തില്‍ പിരിച്ചെടുത്ത തുകയ്ക്ക് ജിഎസ്ടി അടയ്ക്കേണ്ടതില്ലെന്ന് എഎആറിന്റെ വിധി വ്യക്തമാക്കുന്നു.

Tags:    

Similar News