ആധാറും-പാനും ബന്ധിപ്പിക്കാനുളള തീയതി നീട്ടി, പിഴയൊടുക്കണം

2022 മാര്‍ച്ച് 31 ന് മുമ്പായി ആധാര്‍ നമ്പറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശത്തില്‍ വ്യവസ്ഥകളോടെ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. 2023 മാര്‍ച്ചിനുള്ളില്‍ പാനും ആധാറും പിഴയടച്ച് ബന്ധിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് പുതിയ അറിയിപ്പില്‍ പറയുന്നത്. ഇത് പ്രകാരം അവസാന തിയ്യതിയായ മാര്‍ച്ച് 31 കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ (ജൂണ്‍ 30 വരെ) ലിങ്ക് ചെയ്യാന്‍ 500 രൂപയും അതിനു ശേഷം 1,000 രൂപയും പിഴയായി നല്‍കണം. 2017 […]

Update: 2022-03-31 02:32 GMT

2022 മാര്‍ച്ച് 31 ന് മുമ്പായി ആധാര്‍ നമ്പറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശത്തില്‍ വ്യവസ്ഥകളോടെ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. 2023 മാര്‍ച്ചിനുള്ളില്‍ പാനും ആധാറും പിഴയടച്ച് ബന്ധിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് പുതിയ അറിയിപ്പില്‍ പറയുന്നത്. ഇത് പ്രകാരം അവസാന തിയ്യതിയായ മാര്‍ച്ച് 31 കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ (ജൂണ്‍ 30 വരെ) ലിങ്ക് ചെയ്യാന്‍ 500 രൂപയും അതിനു ശേഷം 1,000 രൂപയും പിഴയായി നല്‍കണം.

2017 ലെ ബജറ്റില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത സെക്ഷന്‍ 139AA പ്രകാരമാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം കൊണ്ടുവന്നത്. ഇതിനു ശേഷം ഡസനിലധികം തവണ ആധാര്‍ നമ്പരും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാനുള്ള സാവകാശം കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. അവസാനമായി 2022 മാര്‍ച്ച് 31ന് മുമ്പായി പാനും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News