ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയയില്‍ വൻ അവസരങ്ങൾ

ഇന്ത്യ ഓസ്‌ട്രേലിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നു ഓസ്ട്രലിയയിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി  പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ അവസരങ്ങളൊരുങ്ങുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനു ശേഷം 4 വര്‍ഷം വരെ തൊഴില്‍ വിസ അനുവദിച്ചു കൊണ്ടാണ് ഇരുരാജ്യങ്ങളും സാമ്പത്തിക-സഹകരണ- വ്യാപാര കരാര്‍ ഒപ്പിട്ടിരിക്കുന്നത്. കരാറിന്റെ അടിസ്ഥാനത്തില്‍ 7 വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. കരാറിന്റെ ഭാഗമായി  ഷെഫ്, യോഗ അധ്യാപകര്‍ തുടങ്ങിയ പ്രഫഷണലുകള്‍ക്ക് നാല് വര്‍ഷം വരെ രാജ്യത്ത് തുടരാനും പിന്നീട് ഇത് നീട്ടിയെടുക്കാനും […]

Update: 2022-04-04 05:12 GMT

ഇന്ത്യ ഓസ്‌ട്രേലിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നു ഓസ്ട്രലിയയിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ...

ഇന്ത്യ ഓസ്‌ട്രേലിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നു ഓസ്ട്രലിയയിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ അവസരങ്ങളൊരുങ്ങുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനു ശേഷം 4 വര്‍ഷം വരെ തൊഴില്‍ വിസ അനുവദിച്ചു കൊണ്ടാണ് ഇരുരാജ്യങ്ങളും സാമ്പത്തിക-സഹകരണ- വ്യാപാര കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
കരാറിന്റെ അടിസ്ഥാനത്തില്‍ 7 വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.
കരാറിന്റെ ഭാഗമായി ഷെഫ്, യോഗ അധ്യാപകര്‍ തുടങ്ങിയ പ്രഫഷണലുകള്‍ക്ക് നാല് വര്‍ഷം വരെ രാജ്യത്ത് തുടരാനും പിന്നീട് ഇത് നീട്ടിയെടുക്കാനും കഴിയും. പഠനത്തിന് ശേഷം ഒരു ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ക് പെര്‍മിറ്റ് വിസ അനുവദിക്കും. രണ്ട് രാജ്യങ്ങളിലേയും സര്‍വകലാശാലകള്‍ തമ്മിലുള്ള ഗവേഷണ സഹകരണം മെച്ചപ്പെടുത്താനും നഴ്സിങ്, ആര്‍കിടെക്ചര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും പരസ്പര സഹകരണം വ്യാപിപ്പിക്കാനുമുള്ള വ്യവസ്ഥകള്‍ കരാറിലുണ്ട്.
ഷെഫ്, യോഗ അധ്യാപകര്‍ തുടങ്ങിയ പ്രഫഷണലുകള്‍ക്ക് താത്കാലിക പ്രവേശനവും താമസവും 4 വര്‍ഷം വരെ അനുവദനീയമാണ്.
1,000 യുവ ഇന്ത്യക്കാര്‍ക്ക് (18-30 വയസ്സ്) മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉള്ളവര്‍ക്ക്, ഒരു വര്‍ഷത്തേക്ക് ഹോളിഡേ വിസ ഓസ്ട്രേലിയ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതില്‍ അവര്‍ക്ക് നാല് മാസം (17 ആഴ്ച) വരെ പഠനമോ പരിശീലനമോ ചെയ്യാനാകും.
പ്രൊഫഷണല്‍ സേവനങ്ങളുടെയും മറ്റ് ലൈസന്‍സുള്ള/നിയന്ത്രിത തൊഴിലുകളുടെയും പരസ്പര അംഗീകാരം പിന്തുടരുന്നതിനുള്ള വിശദമായ വ്യവസ്ഥകള്‍ ഓസ്ട്രേലിയ അംഗീകരിച്ചതായി കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ ഗോയല്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ-ഓസ്ട്രേലിയ ഇടക്കാല വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതിലൂടെ ഇന്ത്യന്‍ വ്യാപാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. വിദ്യാഭ്യാസം, വ്യാപാരം, സാമ്പത്തിക സഹകരണം എന്നിവയ്ക്ക് പുറമേ തൊഴില്‍, യാത്രാ അവസരങ്ങള്‍ എന്നിവയ്ക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കും. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും.
വിപണിയിലെ തുണിത്തരങ്ങള്‍, തുകല്‍, ഫര്‍ണിച്ചര്‍, ആഭരണങ്ങള്‍, യന്ത്രസാമഗ്രികള്‍, എന്നിവയുള്‍പ്പെടെ 6,000 ത്തിലധികം മേഖലകളാണ് ഓസ്ട്രേലിയന്‍ വിപണിയെ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് ഓസ്ട്രേലിയന്‍ വിപണിയില്‍ തീരുവ രഹിത പ്രവേശനം ലഭിക്കും. നൂറിലധികം സേവന ഉപമേഖലകള്‍ക്ക് പ്രയോജനം ലഭിക്കും.
Tags:    

Similar News