വിപണികള്‍ നഷ്ടത്തിൽ നിന്നു കരകയറുന്നു

മുംബൈ: ഫെഡറല്‍ റിസര്‍വ്വ് മീറ്റിംഗ് ഫലത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രതയോടെ നീങ്ങുന്നതിനാല്‍ ആഗോള വിപണികളിലെ ദുര്‍ബ്ബലാവസ്ഥ ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 375 പോയിന്റ് ഇടിവാണ് സെന്‍സെക്‌സിൽ രേഖപ്പെടുത്തിയത്. വിദേശ ഫണ്ടുകള്‍ ഓഹരികള്‍ അധികമായി വിറ്റഴിച്ചത് ആഭ്യന്തര വിപണികളെ കാര്യമായി ബാധിച്ചു. എന്നാൽ, രാവിലെ 10.30 ഓടെ ചിത്രം മാറി. വിപണി നേരിയ ലാഭത്തിലേക്കു വന്നു. 10.50 ന് സെന്‍സെക്‌സ് 121 പോയി​ന്റ് ഉയർന്ന് 52,967.72 ലും, നിഫ്റ്റി 37 പോയിന്റ് ഉയർന്ന് 15,811.40 […]

Update: 2022-06-14 00:14 GMT

മുംബൈ: ഫെഡറല്‍ റിസര്‍വ്വ് മീറ്റിംഗ് ഫലത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രതയോടെ നീങ്ങുന്നതിനാല്‍ ആഗോള വിപണികളിലെ ദുര്‍ബ്ബലാവസ്ഥ ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 375 പോയിന്റ് ഇടിവാണ് സെന്‍സെക്‌സിൽ രേഖപ്പെടുത്തിയത്. വിദേശ ഫണ്ടുകള്‍ ഓഹരികള്‍ അധികമായി വിറ്റഴിച്ചത് ആഭ്യന്തര വിപണികളെ കാര്യമായി ബാധിച്ചു.

എന്നാൽ, രാവിലെ 10.30 ഓടെ ചിത്രം മാറി. വിപണി നേരിയ ലാഭത്തിലേക്കു വന്നു. 10.50 ന് സെന്‍സെക്‌സ് 121 പോയി​ന്റ് ഉയർന്ന് 52,967.72 ലും, നിഫ്റ്റി 37 പോയിന്റ് ഉയർന്ന് 15,811.40 ലും എത്തി.

ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റന്‍, എച്ച്ഡിഎഫ്സി എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ ഇടിവ് നേരിട്ടത്. അതേസമയം, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ്, എന്‍ടിപിസി, എം ആന്‍ഡ് എം, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യയിലെ മറ്റു വിപണികളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ്, ഷാങ്ഹായ് എന്നിവ മിഡ്-സെഷന്‍ ഡീലുകളില്‍ താഴ്ന്ന നിലയിലാണ് പ്രകടനം നടത്തുന്നത്. അമേരിക്കന്‍ ഓഹരി വിപണികള്‍ ഇന്നലെ കനത്ത നഷ്ടത്തിലാണ് അവസാനിച്ചത്.

ഇന്നലെ വിപണി അവസാനിക്കുമ്പോള്‍, സെന്‍സെക്‌സ് 1,456.74 പോയിന്റ്, അഥവാ 2.68 ശതമാനം, ഇടിഞ്ഞ് 52,846.70 ല്‍ എത്തി. നിഫ്റ്റി 427.40 പോയിന്റ്, അഥവാ 2.64 ശതമാനം, താഴ്ന്ന് 15,774.40 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

"ഫെഡ് ബുധനാഴ്ച പുതിയ നയപ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. നിരക്കുകള്‍ എത്ര ശതമാനം ഉയര്‍ത്തുമെന്നുള്ളതി​ന്റെ സൂചനകൾ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണിപ്പോൾ," ഹെം സെക്യൂരിറ്റീസിന്റെ പിഎംഎസ് മേധാവി മോഹിത് നിഗം പറഞ്ഞു. ബ്രെന്റ് ക്രൂഡ് 0.02 ശതമാനം ഇടിഞ്ഞ് ബാരലിന് 122.24 ഡോളറിലെത്തി.

Tags:    

Similar News