ആഗോള വിപണികളുടെ പിന്‍ബലത്തില്‍ ഇന്ത്യൻ വിപണികളും ഉയർന്നു
മുംബൈ: ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന പ്രവണത, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, എനര്‍ജി ഓഹരികളുടെ വാങ്ങല്‍ എന്നിവയുടെ പിന്‍ബലത്തില്‍ സെന്‍സെക്‌സും, നിഫ്റ്റിയും ഇന്നും ഒരു ശതമാനം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 462.26 പോയിന്റ് ഉയര്‍ന്ന് 52,727.98 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 644.15 പോയിന്റ് ഉയര്‍ന്ന് 52,909.87 ല്‍ എത്തിയിരുന്നു. നിഫ്റ്റി 142.60 പോയിന്റ് ഉയര്‍ന്ന് 15,699.25 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എം ആന്‍ഡ് എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, […]
മുംബൈ: ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന പ്രവണത, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, എനര്‍ജി ഓഹരികളുടെ വാങ്ങല്‍ എന്നിവയുടെ പിന്‍ബലത്തില്‍ സെന്‍സെക്‌സും, നിഫ്റ്റിയും ഇന്നും ഒരു ശതമാനം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 462.26 പോയിന്റ് ഉയര്‍ന്ന് 52,727.98 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 644.15 പോയിന്റ് ഉയര്‍ന്ന് 52,909.87 ല്‍ എത്തിയിരുന്നു.
നിഫ്റ്റി 142.60 പോയിന്റ് ഉയര്‍ന്ന് 15,699.25 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
എം ആന്‍ഡ് എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഐസിഐസിഐ ബാങ്ക്, ഭാര്‍തി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജിസ്, ടിസിഎശ്, വിപ്രോ, സണ്‍ഫാര്‍മ എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍, ഹോംകോംഗ്, ഷാങ്ഹായ് എന്നിവയും കാര്യമായ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ വിപണികളിലും മിഡ് സെഷന്‍ വ്യാപാരം നേട്ടത്തിലായിരുന്നു.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറയുന്നു: 'ആഗോള വിപണിയിലെ ഉറച്ച പ്രവണതയെ പ്രതിഫലിപ്പിക്കുകയും, ചരക്ക് വില കുറയുന്നതിനോട് പ്രതികരിക്കുകയും ചെയ്ത ആഭ്യന്തര വിപണി അതിന്റെ പോസിറ്റീവ് പ്രവണത നിലനിര്‍ത്തി. ഐടി ഒഴികെയുള്ള ഓഹരികളുടെ വാങ്ങലുകളാണ് ഈ മുന്നേറ്റത്തെ പിന്തുണച്ചത്.'
