മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് വിപണി

മുംബൈ: രണ്ടു ദിവസത്തെ നഷ്ടത്തിനുശേഷം നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 547.83 പോയിന്റ് ഉയര്‍ന്ന് 55,816.32 ലും, നിഫ്റ്റി 157.95 നേട്ടത്തോടെ 16,641.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ നേട്ടത്തിലാണ് വിപണി തുടങ്ങിയത്. ആദ്യഘട്ട വ്യാപാരത്തില്‍ ആഗോള വിപണിയിലെ മോശം പ്രവണതകള്‍, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍, സ്ഥിരതയാര്‍ന്ന ക്രൂഡോയില്‍ വില എന്നിവ മൂലം നഷ്ടത്തിലായിരുന്നു വ്യാപാരം. ബജാജ് ഫിന്‍സെര്‍വ്, ഭാര്‍തി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ റെഡ്ഡീസ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവരാണ് […]

Update: 2022-07-27 04:46 GMT

മുംബൈ: രണ്ടു ദിവസത്തെ നഷ്ടത്തിനുശേഷം നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 547.83 പോയിന്റ് ഉയര്‍ന്ന് 55,816.32 ലും, നിഫ്റ്റി 157.95 നേട്ടത്തോടെ 16,641.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാവിലെ നേട്ടത്തിലാണ് വിപണി തുടങ്ങിയത്. ആദ്യഘട്ട വ്യാപാരത്തില്‍ ആഗോള വിപണിയിലെ മോശം പ്രവണതകള്‍, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍, സ്ഥിരതയാര്‍ന്ന ക്രൂഡോയില്‍ വില എന്നിവ മൂലം നഷ്ടത്തിലായിരുന്നു വ്യാപാരം.

ബജാജ് ഫിന്‍സെര്‍വ്, ഭാര്‍തി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ റെഡ്ഡീസ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവരാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

എല്‍ ആന്‍ഡ് ടി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, അള്‍ട്രടെക് സിമെന്റ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: 'അസ്ഥിരമായി തന്നെ തുടരുന്ന വിപണി, ഒരു വശത്ത് ആസന്നമായേക്കാവുന്ന യുഎസ് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയത്തിന്റെയും, മറുവശത്ത്, അമേരിക്ക മാന്ദ്യം മറികടക്കുമെന്നുള്ള പ്രതീക്ഷയുടെയും ഇടയില്‍ ആടികളിക്കുകയാണ്. ഇതു രണ്ടില്‍ ഏതാണ് യാഥാര്‍ഥ്യമാവുകയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.'

ഇന്നലെ സെന്‍സെക്സ് 497.73 പോയിന്റ് താഴ്ന്ന് 55,268.49 ലും, നിഫ്റ്റി 147.15 പോയിന്റ് താഴ്ന്ന് 16,483.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 0.10 ശതമാനം ഉയര്‍ന്ന് 104.50 ഡോളറായി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,548.29 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.

Tags:    

Similar News