ആറു ദിവസത്തെ തുടർച്ചയായ നേട്ടത്തിന് വിരാമമിട്ട് വിപണികൾ
ധനകാര്യ, എനർജി ഓഹരികളിൽ നടന്ന ലാഭമെടുപ്പിനെ തുടർന്ന്, ആറു ദിവസം നേട്ടത്തിൽ തുടർന്ന വിപണി നേരിയ നഷ്ടത്തിൽ അവസാനിച്ചു. വെള്ളിയാഴ്ച വരാനിരിക്കുന്ന ആർ ബി ഐയുടെ പോളിസി മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകർ കൂടുതൽ ജാഗരൂകരായി. സെൻസെക്സ് 51.73 പോയിന്റ് അഥവാ 0.09 ശതമാനം നഷ്ടത്തിൽ 58,298.80 ൽ വ്യാപാരം അവസാനിച്ചപ്പോൾ , നിഫ്റ്റി 6.15 പോയിന്റ് അഥവാ 0.04 നഷ്ടത്തിൽ 17,382 ലും വ്യപാരം അവസാനിപ്പിച്ചു. സെൻസെക്സിലെ പ്രധാന ഓഹരികളായ എൻ ടി പി സി, എസ് […]
ധനകാര്യ, എനർജി ഓഹരികളിൽ നടന്ന ലാഭമെടുപ്പിനെ തുടർന്ന്, ആറു ദിവസം നേട്ടത്തിൽ തുടർന്ന വിപണി നേരിയ നഷ്ടത്തിൽ അവസാനിച്ചു. വെള്ളിയാഴ്ച വരാനിരിക്കുന്ന ആർ ബി ഐയുടെ പോളിസി മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകർ കൂടുതൽ ജാഗരൂകരായി.
സെൻസെക്സ് 51.73 പോയിന്റ് അഥവാ 0.09 ശതമാനം നഷ്ടത്തിൽ 58,298.80 ൽ വ്യാപാരം അവസാനിച്ചപ്പോൾ , നിഫ്റ്റി 6.15 പോയിന്റ് അഥവാ 0.04 നഷ്ടത്തിൽ 17,382 ലും വ്യപാരം അവസാനിപ്പിച്ചു.
സെൻസെക്സിലെ പ്രധാന ഓഹരികളായ എൻ ടി പി സി, എസ് ബി ഐ, ആക്സിസ് ബാങ്ക്, റിലൈൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ്, കോട്ടക് മഹിന്ദ്ര ബാങ്ക് എന്നിവ നഷ്ടത്തിലായി.
സൺ ഫർമാ, നെസ്‌ലെ, ഇൻഫോസിസ്, ഡോ. റെഡ്‌ഡി, വിപ്രോ, മഹിന്ദ്ര ആൻഡ് മഹിന്ദ്ര എന്നിവ നേട്ടമുണ്ടാക്കി.
"നിഫ്റ്റിയിൽ വലിയ ചാഞ്ചാട്ടമാണ് ഇന്നുണ്ടായത്. 17500 ൽ പ്രതിരോധം നേരിട്ട വിപണി താഴേക്ക് പതിക്കുകയായിരുന്നു. മൊമെന്റം ഇന്റികേറ്റർ ആയ ആർ എസ് ഐ, 'ബുള്ളിഷ് ക്രോസ്സ് ഓവർ' ആണ് സൂചിപ്പിക്കുന്നത്. 17500 നു താഴെ നില്കുന്നിടത്തോളം ഈ ട്രെൻഡ് തുടരും. താഴെ ലെവലിൽ നിഫ്റ്റിക്ക് 17100 -17000 നിലയിൽ പിന്തുണ ലഭിക്കും," എൽ കെ പി സെക്യൂരിറ്റീസിന്റെ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.
ഏഷ്യൻ വിപണിയിൽ, സിയോൾ, ടോക്കിയോ, ഷാങ്ങ്ഹായ്, ഹോംഗ് കോങ്ങ് എന്നിവ നേട്ടത്തിൽ അവസാനിച്ചു.
യൂറോപ്പ്യൻ വിപണികൾ നേട്ടത്തിലാണ് വ്യപാരം നടത്തിയിരുന്നത്. യുഎസ് വിപണികളും മികച്ച നേട്ടത്തിലായിരുന്നു ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില 0.28 ശതമാനം താഴ്ന്നു ബാരലിന് 96.51 ഡോളറായി.
വിപണിയിൽ വിദേശ നിക്ഷേപകർ, ബുധനാഴ്ച 765.17 കോടി രൂപയുടെ ഓഹരികൾ അധികം വാങ്ങി.
