ഗുജറാത്ത് അപ്പോളോ ഇൻഡസ്ട്രീസ് ഓഹരികൾ 20 ശതമാനം മുന്നേറി
ഗുജറാത്ത് അപ്പോളോ ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് 20 ശതമാനത്തോളം ഉയർന്നു. കമ്പനി, ബെൽജിയം ആസ്ഥാനമാക്കിയുള്ള പിഎഫ്എച്ച്ബിവി യുമായി സംയുക്ത സംരംഭ കരാറിൽ ഏർപ്പെട്ടതിനു പിന്നാലെയാണ് വില ഉയർന്നത്. ഇരു കമ്പനികളും, കാർഷിക യന്ത്ര സാമഗ്രികളുടെയും, ഘടകങ്ങളുടെയും ബിസ്സിനസ്സ് മുന്നോട്ടു കൊണ്ടുപോകുന്നതിന് പരസ്പരം സഹകരിക്കും. ഇരുകമ്പനികൾക്കും, അവരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിപണിയിൽ നൽകുന്നതിനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു കമ്പനികളും 10 രൂപ മുഖ വിലയുള്ള രണ്ട് ലക്ഷം ഓഹരികൾ വാങ്ങും. സംയുക്ത സംരംഭത്തിന്റെ പുതിയ ഡയറക്ടർമാരെ […]
ഗുജറാത്ത് അപ്പോളോ ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് 20 ശതമാനത്തോളം ഉയർന്നു. കമ്പനി, ബെൽജിയം ആസ്ഥാനമാക്കിയുള്ള പിഎഫ്എച്ച്ബിവി യുമായി സംയുക്ത സംരംഭ കരാറിൽ ഏർപ്പെട്ടതിനു പിന്നാലെയാണ് വില ഉയർന്നത്. ഇരു കമ്പനികളും, കാർഷിക യന്ത്ര സാമഗ്രികളുടെയും, ഘടകങ്ങളുടെയും ബിസ്സിനസ്സ് മുന്നോട്ടു കൊണ്ടുപോകുന്നതിന് പരസ്പരം സഹകരിക്കും.
ഇരുകമ്പനികൾക്കും, അവരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിപണിയിൽ നൽകുന്നതിനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു കമ്പനികളും 10 രൂപ മുഖ വിലയുള്ള രണ്ട് ലക്ഷം ഓഹരികൾ വാങ്ങും. സംയുക്ത സംരംഭത്തിന്റെ പുതിയ ഡയറക്ടർമാരെ അവരുടെ കൈവശമുള്ള ഓഹരികളുടെ അനുപാതത്തിൽ നിശ്ചയിക്കും. ജൂൺ പാദത്തിൽ കമ്പനിയുടെ കൺസോളിഡേറ്റഡ് അറ്റാദായം 56.91 ശതമാനം ഉയർന്ന് 2.95 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.88 കോടി രൂപയായിരുന്നു. ഓഹരി ഇന്ന് 19.98 ശതമാനം വർധിച്ചു 235.35 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.