ആഗോള സാഹചര്യം പ്രതികൂലം; വിപണി ഇടിവ് തുടരുന്നു

മുംബൈ: ആഗോള വിപണികളിലെ തകർച്ചയുടെ തുടര്‍ച്ചയായി ആഭ്യന്തര വിപണിയിലും ആദ്യഘട്ട വ്യാപാരത്തില്‍ ഇടിവ്. ബിഎസ്ഇ സെന്‍സെക്സ് ആദ്യഘട്ട വ്യാപാരത്തില്‍ 319.3 പോയിന്റ് ഇടിഞ്ഞ് 58,800.42 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 90.8 പോയിന്റ് ഇടിഞ്ഞ് 17,539 എന്ന നിലയിലെത്തി. പവര്‍ ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ ഏറ്റവും പിന്നോട്ട് പോയത്. അതേസമയം, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, ഡോ റെഡ്ഡീസ് […]

Update: 2022-09-22 23:33 GMT

മുംബൈ: ആഗോള വിപണികളിലെ തകർച്ചയുടെ തുടര്‍ച്ചയായി ആഭ്യന്തര വിപണിയിലും ആദ്യഘട്ട വ്യാപാരത്തില്‍ ഇടിവ്.

ബിഎസ്ഇ സെന്‍സെക്സ് ആദ്യഘട്ട വ്യാപാരത്തില്‍ 319.3 പോയിന്റ് ഇടിഞ്ഞ് 58,800.42 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 90.8 പോയിന്റ് ഇടിഞ്ഞ് 17,539 എന്ന നിലയിലെത്തി.

പവര്‍ ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ ഏറ്റവും പിന്നോട്ട് പോയത്. അതേസമയം, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, ഡോ റെഡ്ഡീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഏഷ്യന്‍ ഓഹരി വിപണികളില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

വ്യാഴാഴ്ച യുഎസ് വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്.

ബ്രെന്റ് ക്രൂഡ് ബാരലിന് 0.50 ശതമാനം ഇടിഞ്ഞ് 90.02 യുഎസ് ഡോളറിലെത്തി.

ബിഎസ്ഇയിലെ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വ്യാഴാഴ്ച 2,509.55 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.

'ക്രമേണ ഉയരുന്ന ഡോളറിന്റെ സഹായത്തോടെ ആഗോള അപകടസാധ്യത ശക്തി പ്രാപിക്കുന്നു. എല്ലാ കറന്‍സികള്‍ക്കെതിരെയും ഡോളര്‍ ഉയരുകയാണ്, ഇത് ഇന്ത്യയുള്‍പ്പെടെ വളര്‍ന്നുവരുന്ന വിപണികളിലേക്കുള്ള മൂലധന പ്രവാഹത്തെ ബാധിക്കും. ജൂലൈ മുതല്‍ വിദേശ നിക്ഷേപകരുടെ വാങ്ങല്‍ പുനരാരംഭിച്ചത് ഇന്ത്യയിലെ മുന്നേറ്റത്തെ പിന്തുണയ്ക്കുന്നു. എന്നാൽ, ഇപ്പോള്‍ ഇത് ഭീഷണിയിലാണ്. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ അഞ്ച് ദിവസവും വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറുകയായിരുന്നു,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറഞ്ഞു.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ 337.06 പോയിന്റ് അല്ലെങ്കില്‍ 0.57 ശതമാനം ഇടിഞ്ഞ് 59,119.72 ല്‍ എത്തി. നിഫ്റ്റി 88.55 പോയിന്റ് അഥവാ 0.50 ശതമാനം ഇടിഞ്ഞ് 17,629.80 ല്‍ ക്ലോസ് ചെയ്തു.

Tags:    

Similar News