വിപണി നേരിയ നഷ്ടത്തിൽ; സെൻസെക്സ് 58,191.29 ൽ

മുംബൈ: ആഗോള വിപണിയിലെ മോശം പ്രവണതകളുടെ ചുവടുപിടിച്ച് വിപണി നഷ്ടത്തില്‍ കലാശിച്ചു. സെൻസെക്സ് 30.81 പോയിന്റ് അഥവാ 0.05 ശതമാനം നഷ്ടത്തിൽ 58,191.29 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 17.15 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞു 17,314.65 യിലും ക്ലോസ് ചെയ്തു. ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ട ഓഹരികള്‍. ടൈറ്റന്‍, പവർ ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി, എച്ച്സിഎല്‍ […]

Update: 2022-10-07 05:13 GMT

മുംബൈ: ആഗോള വിപണിയിലെ മോശം പ്രവണതകളുടെ ചുവടുപിടിച്ച് വിപണി നഷ്ടത്തില്‍ കലാശിച്ചു. സെൻസെക്സ് 30.81 പോയിന്റ് അഥവാ 0.05 ശതമാനം നഷ്ടത്തിൽ 58,191.29 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 17.15 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞു 17,314.65 യിലും ക്ലോസ് ചെയ്തു.

ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ട ഓഹരികള്‍.

ടൈറ്റന്‍, പവർ ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി, എച്ച്സിഎല്‍ ടെക്നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഗ്രാസിം എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ്, സിയോള്‍ എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്.

വ്യാഴാഴ്ച അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലായിരുന്നു.

ഇന്നലെ സെന്‍സെക്സ് 156.63 പോയിന്റ് ഉയര്‍ന്ന് 58,222.10 ലും, നിഫ്റ്റി 57.50 പോയിന്റ് നേട്ടത്തോടെ 17,331.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.7 ശതമാനം താഴ്ന്ന് 94.35 ഡോളറായി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 279.01 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

Tags:    

Similar News