686 കോടിയുടെ അറ്റവരുമാനം നേടി എച്ച്ഡിഎഫ്‌സി ലൈഫ്

മുംബൈ: സെപ്റ്റംബര്‍ പാദത്തില്‍ 686 കോടി രൂപയുടെ അറ്റ വരുമാനം നേടി എച്ച്ഡിഎഫ്‌സി ലൈഫ്. ഇക്കാലയളവില്‍ തന്നെ എക്‌സൈഡ് ലൈഫിനെ ഏറ്റെടുക്കുന്ന നടപടികളും കമ്പനി പൂര്‍ത്തിയാക്കിയിരുന്നു. ലയനത്തിന് മുന്‍പ് 682 കോടി രൂപയായിരുന്നു അവലോകന പാദത്തില്‍ കമ്പനിയുടെ വരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ 18 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നതെന്നും അറിയിപ്പിലുണ്ട്. വ്യക്തിഗത ആനുവല്‍ പ്രീമിയം ഇക്വിവാലന്റ് 11 ശതമാനം വര്‍ധിച്ച് 3,789 കോടി രൂപയായെന്നും ആകെ ആനുവല്‍ പ്രീമിയം 11 ശതമാനം വര്‍ധിച്ച് 4,549 കോടി […]

Update: 2022-10-22 04:51 GMT

മുംബൈ: സെപ്റ്റംബര്‍ പാദത്തില്‍ 686 കോടി രൂപയുടെ അറ്റ വരുമാനം നേടി എച്ച്ഡിഎഫ്‌സി ലൈഫ്. ഇക്കാലയളവില്‍ തന്നെ എക്‌സൈഡ് ലൈഫിനെ ഏറ്റെടുക്കുന്ന നടപടികളും കമ്പനി പൂര്‍ത്തിയാക്കിയിരുന്നു. ലയനത്തിന് മുന്‍പ് 682 കോടി രൂപയായിരുന്നു അവലോകന പാദത്തില്‍ കമ്പനിയുടെ വരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ 18 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നതെന്നും അറിയിപ്പിലുണ്ട്. വ്യക്തിഗത ആനുവല്‍ പ്രീമിയം ഇക്വിവാലന്റ് 11 ശതമാനം വര്‍ധിച്ച് 3,789 കോടി രൂപയായെന്നും ആകെ ആനുവല്‍ പ്രീമിയം 11 ശതമാനം വര്‍ധിച്ച് 4,549 കോടി രൂപയായെന്നും കമ്പനി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ബിസിനസ് പ്രീമിയം 5 ശതമാനം ഉയര്‍ന്ന് 10,923 കോടി രൂപയായും റിന്യുവല്‍ പ്രീമിയം 21 ശതമാനം ഉയര്‍ന്ന് 10,800 കോടി രൂപയായും ഉയര്‍ന്നു. ഇതോടെ വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്തം പ്രീമിയം 21,723 കോടി രൂപയായി. 13 ശതമാനം വളര്‍ച്ചയാണ് ഇത്തരത്തില്‍ നേടിയിരിക്കുന്നത്. കമ്പനിയുടെ പുതിയ ബിസിനസുകളുടെ മൂല്യം 16 ശതമാനം ഉയര്‍ന്ന് 1,258 കോടി രൂപയായി. മാത്രമല്ല കമ്പനിയുടെ കൈകാര്യ ആസ്തി 7 ശതമാനം വര്‍ധിച്ച് 2,04,392 കോടി രൂപയായി.

Tags:    

Similar News