റിലയന്‍സ്, ബാങ്കിംഗ് ഓഹരികളുടെ പ്രകടനം വിപണിയ്ക്ക് അനുകൂലമായി

  മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും, ബാങ്കിംഗ് ഓഹരികളിലേക്കുമുള്ള നിക്ഷേപം വര്‍ദ്ധിച്ചതും, പുതിയ വിദേശ നിക്ഷേപത്തിന്റെ വരവും വിപണിക്ക് ഇന്ന് മികച്ച തുടക്കം നല്‍കി. ഇന്നലത്തെ നേട്ടം തുടര്‍ന്ന വിപണിയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 261.95 പോയിന്റ് ഉയര്‍ന്ന് 60,018.79 ലേക്കും, നിഫ്റ്റി 68.85 പോയിന്റ് നേട്ടത്തോടെ 17,805.80 ലേക്കും എത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എന്‍ടിപിസി, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, […]

Update: 2022-10-28 00:01 GMT

 

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും, ബാങ്കിംഗ് ഓഹരികളിലേക്കുമുള്ള നിക്ഷേപം വര്‍ദ്ധിച്ചതും, പുതിയ വിദേശ നിക്ഷേപത്തിന്റെ വരവും വിപണിക്ക് ഇന്ന് മികച്ച തുടക്കം നല്‍കി. ഇന്നലത്തെ നേട്ടം തുടര്‍ന്ന വിപണിയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 261.95 പോയിന്റ് ഉയര്‍ന്ന് 60,018.79 ലേക്കും, നിഫ്റ്റി 68.85 പോയിന്റ് നേട്ടത്തോടെ 17,805.80 ലേക്കും എത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എന്‍ടിപിസി, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, നെസ് ലേ, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ സെന്‍സെക്സ് 212.88 പോയിന്റ് ഉയര്‍ന്ന് 59,756.84 ലും, നിഫ്റ്റി 80.60 പോയിന്റ് നേട്ടത്തോടെ 17,736.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

'സമീപകാല വിപണി വ്യക്തമായും ബുള്ളുകള്‍ക്ക് അനുകൂലമാണ്. യുഎസിലെ ശക്തമായ മൂന്നാംപാദ ജിഡിപി കണക്കുകള്‍ (2.6 ശതമാനം), സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയകലുന്നത്, പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകള്‍, 2023 ലെ ഒന്നാപാദത്തില്‍ യുഎസ് ഫെഡ് നിരക്കുയര്‍ത്തല്‍ ഒരു പക്ഷേ, നിര്‍ത്തിവെച്ചേക്കാമെന്നുള്ള പ്രപതീക്ഷകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ബുള്ളുകള്‍ക്ക് അനുകൂലമാണ്. ഇന്ത്യയില്‍, ഹ്രസ്വകാല വീക്ഷണത്തില്‍ മൂല്യനിര്‍ണ്ണയം ഉയര്‍ന്നതായാണ് കാണപ്പെടുന്നത്, വിപണിയെ ഉയര്‍ത്താന്‍ കഴിയുന്ന അനുകൂല ഘടകങ്ങളുണ്ട്.

യുഎസിലെ 10 വര്‍ഷത്തെ ബോണ്ട് യീല്‍ഡ് നാല് ശതമാനത്തില്‍ താഴെയായി കുറഞ്ഞതാണ് പ്രധാന പോസിറ്റീവ് ഘടകം. ഇത് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ സമീപ കാലത്ത് ഓഹരികള്‍ വില്‍ക്കുന്നതിനു പകരം വാങ്ങന്നതിനു പ്രേരിപ്പിക്കും. പ്രചോദിപ്പിക്കുന്ന തരത്തിലുള്ള രണ്ടാംപാദ ഫലങ്ങളും ബുള്ളുകള്‍ക്ക് നേട്ടമാകും' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ അഭിപ്രായപ്പെടുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.8 ശതമാനം താഴ്ന്ന് 96.18 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,818.40 കോടി രൂപ വിലയുള്ള ഓഹരികള്‍ വാങ്ങി.

Tags:    

Similar News