എവറെഡി ഇന്ഡസ്ട്രീസിന്റെ അറ്റാദായം 53% ഇടിഞ്ഞു

സെപ്റ്റംബര്‍ പാദത്തില്‍ ബാറ്ററി, ഫ്‌ലാഷ് ലൈറ്റ് നിര്‍മാതാക്കളായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 52.54 ശതമാനം ഇടിഞ്ഞ് 14.73 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 31.04 കോടി രൂപയുടെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 5.1 ശതമാനം വര്‍ധിച്ച് 375.75 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 357.49 കോടി രൂപയായിരുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പം മൂലം ഡിമാന്‍ഡ് കുറഞ്ഞുവെങ്കിലും, മികച്ച റീലൈസേഷനും, പ്രോഡക്ട് മിക്സും കമ്പനി വളര്‍ച്ച ഉറപ്പു […]

Update: 2022-10-28 23:59 GMT

സെപ്റ്റംബര്‍ പാദത്തില്‍ ബാറ്ററി, ഫ്‌ലാഷ് ലൈറ്റ് നിര്‍മാതാക്കളായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 52.54 ശതമാനം ഇടിഞ്ഞ് 14.73 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 31.04 കോടി രൂപയുടെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 5.1 ശതമാനം വര്‍ധിച്ച് 375.75 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 357.49 കോടി രൂപയായിരുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പം മൂലം ഡിമാന്‍ഡ് കുറഞ്ഞുവെങ്കിലും, മികച്ച റീലൈസേഷനും, പ്രോഡക്ട് മിക്സും കമ്പനി വളര്‍ച്ച ഉറപ്പു വരുത്തുന്നതാണെന്നു കമ്പനി പറഞ്ഞു.

കമ്പനിയുടെ മൊത്ത ചെലവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 320.16 കോടി രൂപയില്‍ നിന്നും 10 .98 ശതമാനം വര്‍ധിച്ച് 355.33 കോടി രൂപയായി. എവറെഡ്ഢിയുടെ ഓഹരികള്‍ 1.72 ശതമാനം നഷ്ടത്തില്‍ 294.15 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News