റിയർ ബ്രേക്ക് തകരാറിന് സാധ്യത, മാരുതി 9,925 വാഹനങ്ങൾ തിരിച്ച് വിളിക്കുന്നു

മാരുതി സുസുക്കി  വാഗണ്‍ ആര്‍, സെലേറിയോ, ഇഗ്‌നിസ് എന്നീ മൂന്ന് മോഡലുകളിൽ പെട്ട 9,925 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു.   റിയര്‍ ബ്രേക്ക് അസംബ്ലി പിന്നിൽ വരാൻ സാധ്യതയുളള അപാകതകള്‍ പരിഹരിക്കാനാണ് കമ്പനി ഇവ തിരിച്ച് വിളിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് 3 നും സെപ്റ്റംബര്‍ 1 നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. ഈ തകരാര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബ്രേക്കിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് മുന്‍കരുതലിന്റെ ഭാഗമായി സംശയാസ്പദമായ വാഹനങ്ങള്‍ പരിശോധിച്ച് ആവശ്യമായ […]

Update: 2022-10-30 02:57 GMT
മാരുതി സുസുക്കി വാഗണ്‍ ആര്‍, സെലേറിയോ, ഇഗ്‌നിസ് എന്നീ മൂന്ന് മോഡലുകളിൽ പെട്ട 9,925 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. റിയര്‍ ബ്രേക്ക് അസംബ്ലി പിന്നിൽ വരാൻ സാധ്യതയുളള അപാകതകള്‍ പരിഹരിക്കാനാണ് കമ്പനി ഇവ തിരിച്ച് വിളിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് 3 നും സെപ്റ്റംബര്‍ 1 നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്.
ഈ തകരാര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബ്രേക്കിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് മുന്‍കരുതലിന്റെ ഭാഗമായി സംശയാസ്പദമായ വാഹനങ്ങള്‍ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് കമ്പനി അറിയിച്ചു.
Tags:    

Similar News