രജിസ്‌ട്രേഷന്‍ മറ്റ് സംസ്ഥാനത്താണെങ്കിലും കേരളത്തില്‍ നികുതിയടയ്ക്കണം: ഹൈക്കോടതി

കൊച്ചി: മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. 2021 ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്‍ഡ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരമാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ ഒന്ന് മുതല്‍ ഇത്തരം വാഹനങ്ങള്‍ കേരളത്തിലേക്കു രജിസ്ട്രേഷന്‍ മാറ്റുകയോ, നികുതി അടയ്ക്കുകയോ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്താലും കേരളത്തില്‍ നികുതി ഈടാക്കാമെന്നു ഹൈക്കോടതി ഉത്തരവിറക്കി. അന്തര്‍ സംസ്ഥാന യാത്രകള്‍ സുഗമമാക്കുന്നതിനു […]

Update: 2022-11-08 04:17 GMT

കൊച്ചി: മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. 2021 ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്‍ഡ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരമാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.

നവംബര്‍ ഒന്ന് മുതല്‍ ഇത്തരം വാഹനങ്ങള്‍ കേരളത്തിലേക്കു രജിസ്ട്രേഷന്‍ മാറ്റുകയോ, നികുതി അടയ്ക്കുകയോ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്താലും കേരളത്തില്‍ നികുതി ഈടാക്കാമെന്നു ഹൈക്കോടതി ഉത്തരവിറക്കി.

അന്തര്‍ സംസ്ഥാന യാത്രകള്‍ സുഗമമാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് സംവിധാനം. എന്നാല്‍ ഇതിനു പുറമെ സംസ്ഥാന സര്‍ക്കാരും നികുതി ചുമത്തുന്നതിനെതിരെ (ഇരട്ട നികുതി) ടൂറിസ്റ്റ് വാഹന ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നീക്കം തടയണമെന്ന ടൂറിസ്റ്റ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണ്ട വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

Tags:    

Similar News