മില്‍മ മൂന്നാറില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

  • 100 പേര്‍ക്ക് ഒരേസമയം പങ്കെടുക്കാന്‍ കഴിയുന്ന കോണ്‍ഫറന്‍സ് ഹാളാണുള്ളത്.
  • കോട്ടേജുകള്‍ താമസകൗര്യത്തിനായി ഒരാഴ്ച്ച മുന്‍പ് അപേക്ഷിക്കണം
  • ഒരു കോട്ടേജിന് പ്രതിദിനം 2000 രൂപയാണ് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നത്

Update: 2024-04-30 11:13 GMT

മൂന്നാറില്‍ പരിശീലന താമസ സൗകര്യങ്ങള്‍ സജ്ജമാക്കി മില്‍മമില്‍മ എറണാകുളം മേഖലാ യൂണിയന് കീഴില്‍ മൂന്നാറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വര്‍ഗ്ഗീസ് കുര്യന്‍ ട്രെയിനിംഗ് സെന്ററില്‍ ക്ഷീരസംഘം പ്രസിഡന്റുമാര്‍, ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്കായി പരിശീലന പരിപാടികള്‍ക്കുള്ള ട്രെയിനിംഗ് സെന്ററും താമസത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ എം ടി ജയന്‍ അറിയിച്ചു.

100 പേര്‍ക്ക് ഒരേസമയം പങ്കെടുക്കാന്‍ കഴിയുന്ന കോണ്‍ഫറന്‍സ് ഹാളും അനുബന്ധ സൗകര്യങ്ങളുമാണ് ട്രെയിനിംഗ് സെന്ററില്‍ ഉള്ളത് നാല് മുറികള്‍ ഉള്ള ആറ് കോട്ടേജുകളാണ് താമസത്തിനായി തയ്യാറാക്കിയിട്ടുള്ളത്. കോട്ടേജുകള്‍ താമസകൗര്യത്തിനായി ലഭിക്കുന്നതിന് ഒരാഴ്ച്ച മുന്‍പ് മേഖലാ യൂണിയന്‍ ഹെഡ് ഓഫീസിലെ എച്ച്.ആര്‍ വിഭാഗത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ രേഖാമൂലം അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി രാവിലെ 10.00 മണിമുതല്‍ 05.00 മണി വരെ 0484-3502432, 3502433 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അനുബന്ധരേഖകള്‍ സഹിതം മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ബന്ധപ്പെട്ട വിഭാഗത്തിലുള്ളവര്‍ക്കാണ് കോട്ടേജുകളും, ട്രെയിനിംഗ് ഹാളും ലഭ്യതക്കനുസരിച്ച് അനുവദിക്കുന്നത്. ഒരു കോട്ടേജിന് പ്രതിദിനം 2000 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് മാത്രമാണ് ഈടാക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും, സഹകരണമേഖലയിലും പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കോണ്‍ഫറന്‍സ് ഹാളും, അനുബന്ധ ഉപകരണങ്ങളും പ്രതിദിനം 5000 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കി അനുവദിക്കുന്നതാണെന്ന് ചെയര്‍മാന്‍ എം.ടി.ജയന്‍ പറഞ്ഞു.


Tags:    

Similar News