യുഎസ് പണപ്പെരുപ്പ കണക്കുകള്‍ ഊര്‍ജ്ജം നല്‍കി; സെന്‍സെക്‌സ് 61,000 ന് മുകളില്‍, നിഫ്റ്റി 18,200 നും

മുംബൈ: വ്യാഴാഴ്ച്ചയിലെ നഷ്ടത്തിനുശേഷം ഇന്ന് നേട്ടത്തില്‍ ആരംഭിച്ച് വിപണി. ഇന്നലെ പുറത്തു വന്ന യുഎസ് പണപ്പെരുപ്പ കണക്കുളുടെ ഊര്‍ജ്ജത്തില്‍ ആഗോള വിപപണികള്‍ മുന്നേറ്റത്തിലാണ്. ഇത് ഐടി ഓഹരികളിലേക്കുള്ള നിക്ഷേപം ഉയരുന്നതിനും കാരണമായി. പ്രധാന കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യം ശക്തിയാര്‍ജിക്കുന്നതും, വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ നിക്ഷേപം തുടരുന്നതും വിപണിക്ക് നേട്ടമായി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 809.64 പോയിന്റ് ഉയര്‍ന്ന് 61,423.34 ലും, നിഫ്റ്റി 239.70 പോയിന്റ് ഉയര്‍ന്ന് 18,267.90 ലുമെത്തി. ആദ്യഘട്ട വ്യാപാരത്തില്‍ മികച്ച നേട്ടമുണ്ടാക്കിയത് വിപ്രോ […]

Update: 2022-11-11 00:05 GMT

മുംബൈ: വ്യാഴാഴ്ച്ചയിലെ നഷ്ടത്തിനുശേഷം ഇന്ന് നേട്ടത്തില്‍ ആരംഭിച്ച് വിപണി. ഇന്നലെ പുറത്തു വന്ന യുഎസ് പണപ്പെരുപ്പ കണക്കുളുടെ ഊര്‍ജ്ജത്തില്‍ ആഗോള വിപപണികള്‍ മുന്നേറ്റത്തിലാണ്. ഇത് ഐടി ഓഹരികളിലേക്കുള്ള നിക്ഷേപം ഉയരുന്നതിനും കാരണമായി. പ്രധാന കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യം ശക്തിയാര്‍ജിക്കുന്നതും, വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ നിക്ഷേപം തുടരുന്നതും വിപണിക്ക് നേട്ടമായി.

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 809.64 പോയിന്റ് ഉയര്‍ന്ന് 61,423.34 ലും, നിഫ്റ്റി 239.70 പോയിന്റ് ഉയര്‍ന്ന് 18,267.90 ലുമെത്തി. ആദ്യഘട്ട വ്യാപാരത്തില്‍ മികച്ച നേട്ടമുണ്ടാക്കിയത് വിപ്രോ ഓഹരികളാണ്. ഇത് 3.61 ശതമാനം ഉയര്‍ന്നു. ടെക്ക് മഹിന്ദ്ര, ഇന്‍ഫോസിസ്, എച്ച് സിഎല്‍ ടെക്നോളജി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടി സി എസ് എന്നീ ഓഹരികളും നേട്ടത്തിലാണ്. ഇന്നലെ സെന്‍സെക്‌സ് 419 .85 പോയിന്റ് താഴ്ന്ന് 60,613.70 ലും, നിഫ്റ്റി 128.80 പോയിന്റ് ഇടിഞ്ഞ് 18,028.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ 10.47 ന് സെന്‍സെക്‌സ് 933.42 പോയിന്റ് ഉയര്‍ന്ന് 61,547.12 ലും, നിഫ്റ്റി 262.00 പോയിന്റ് നേട്ടത്തില്‍ 18,290 ലുമാണ് വ്യാപാരം നടത്തുന്നത്.

യുഎസ് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറിലെ 8.2 ശതമാനത്തില്‍ നിന്ന് 7.4 ശതമാനമായി കുറഞ്ഞത് വിപണികള്‍ മുന്നേറുന്നതിനു കാരണമായി. യുഎസ് ഫെഡ് പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുന്നതിന് പലിശ നിരക്ക് ഇനിയും ഉയര്‍ത്തിയേക്കാം എന്ന സൂചന വിപണികളില്‍ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പലിശ നിരക്കുയര്‍ത്തല്‍ പ്രക്രിയ നേരത്തെ അവസാനിപ്പിക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, സിയോള്‍, ഹോങ്കോംഗ് എന്നിവയില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് വിപണി നേട്ടത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഡോാളറിനെതിരെ രൂപയുടെ മൂല്യം 64 പൈസ ഉയര്‍ന്നു 80.76 ലെത്തി. വ്യാഴാഴ്ച വിദേശ നിക്ഷേപകര്‍ 36.06 കോടി രൂപയുടെ ആഭ്യന്തര ഓഹരികളിലാണ് നിക്ഷേപം നടത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 0.36 ശതമാനം വര്‍ധിച്ച് ബാരലിന് 94.01 ഡോളറായി.

Tags:    

Similar News