image

4 Dec 2025 11:23 AM IST

Artificial Intelligence

Rayban Meta Smart Glass : സ്മാർട്ട് ഗ്ലാസ് വിപണി കീഴടക്കാൻ റേബാൻ മെറ്റ : കണ്ണുകാണിച്ച് യുപിഐ ഇടപാട് നടത്താം

MyFin Desk

Rayban Meta Smart Glass : സ്മാർട്ട് ഗ്ലാസ് വിപണി കീഴടക്കാൻ റേബാൻ മെറ്റ : കണ്ണുകാണിച്ച്  യുപിഐ ഇടപാട് നടത്താം
X

Summary

സംസാരിക്കാൻ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ശബ്ദം


സ്മാർട്ട് ഗ്ലാസ് വിപണി കീഴടക്കാൻ റേബാൻ മെറ്റ (ജെൻ 2) എഐ ഗ്ലാസുകൾ ഇന്ത്യയിലെത്തി. കണ്ണുകാണിച്ച് ഇനി യുപിഐ ഇടപാട് നടത്താമെന്ന പ്രത്യകതയും ​ഗ്ലാസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യുആർ കോഡിലേക്ക് നോക്കി "ഹേ മെറ്റ, സ്കാൻ ആൻഡ് പേ" എന്ന് പറഞ്ഞാൽ പേയ്‌മെന്റ് നടത്താം. ഫോൺ പുറത്തെടുക്കേണ്ട ആവശ്യമില്ല. വാട്‌സാപ്പുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴിയാകും പണമിടപാട് നടക്കുക. മറ്റൊരു പ്രത്യകത മെറ്റ എഐയുമായി സംസാരിക്കാൻ ഇനി ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ശബ്ദവും തിരഞ്ഞെടുക്കാം. 'ഹേ മെറ്റ' എന്ന് വിളിച്ച് ചോദ്യങ്ങൾ ചോദിക്കാനും പാട്ടുകൾ കേൾക്കാനും മെസേജുകൾ അയക്കാനും സാധിക്കും.

പഴയ ഗ്ലാസിനെ അപേക്ഷിച്ച് ബാറ്ററി ലൈഫ് ഗണ്യമായി വർധിപ്പിച്ചു. ഒറ്റ ചാർജിൽ 8 മണിക്കൂർ വരെ ഉപയോഗിക്കാം. വെറും 20 മിനിറ്റ് ചാർജ് ചെയ്താൽ 50 ശതമാനം ബാറ്ററി ലഭിക്കും. ചാർജിങ് കേസ് ഉപയോഗിച്ചാൽ 48 മണിക്കൂർ വരെ ചാർജ് നിൽക്കും. മികച്ച വിഡിയോ ക്ലാരിറ്റി, ഇരട്ടി ബാറ്ററി ലൈഫ്, അത്യാധുനിക എഐ ഫീച്ചറുകൾ എന്നിവയുമായാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. 39,900 രൂപയാണ് പ്രാരംഭ വില. റേബാൻ ഇന്ത്യയുടെ സ്റ്റോറുകളിലും പ്രമുഖ ഒപ്റ്റിക്കൽ ഷോപ്പുകളിലും ഗ്ലാസുകൾ ലഭ്യമാകും.