ചരക്കു നീക്കത്തിന് ഇനി ഓട്ടോണമസ് മൊബൈല്‍ റോബോട്ടുകൾ

ഡെല്‍ഹി: ഇന്ത്യയിലെ ഉള്‍പ്പെടെ ഏഷ്യ-പസഫിക് പ്രദേശത്തെ 90 ശതമാനം വെയര്‍ഹൗസുകളും 2027 ഓടെ ഓട്ടോണമസ് മൊബൈല്‍ റോബോട്ടുകള്‍ വിന്യസിക്കാന്‍ ഒരുങ്ങുന്നതായി സീബ്ര ടെക്‌നോളജീസിന്റെ സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത 93 ശതമാനം വെയര്‍ഹൗസുകളും ചരക്ക് നീക്കത്തിന് ഓട്ടോണമസ് മൊബൈല്‍ റോബോട്ടുകളെ വിന്യസിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നാണ് പറഞ്ഞത്. തൊഴിലാളികള്‍ക്ക് റോബോട്ട് നിര്‍ദ്ദേശിക്കുന്ന ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്താല്‍ മതി. ഏഷ്യ-പസഫിക് പ്രദേശത്തെ 371 വെയര്‍ ഹൗസുകളില്‍ സര്‍വേ നടത്തിയതില്‍ 20 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. തൊണ്ണൂറ് ശതമാനം പേരും ഉത്പന്നങ്ങളുടെ നീക്കത്തിനും, തരംതിരിക്കലിനുമാണ് […]

Update: 2022-07-06 03:30 GMT

ഡെല്‍ഹി: ഇന്ത്യയിലെ ഉള്‍പ്പെടെ ഏഷ്യ-പസഫിക് പ്രദേശത്തെ 90 ശതമാനം വെയര്‍ഹൗസുകളും 2027 ഓടെ ഓട്ടോണമസ് മൊബൈല്‍ റോബോട്ടുകള്‍ വിന്യസിക്കാന്‍ ഒരുങ്ങുന്നതായി സീബ്ര ടെക്‌നോളജീസിന്റെ സര്‍വേ റിപ്പോര്‍ട്ട്.

സര്‍വേയില്‍ പങ്കെടുത്ത 93 ശതമാനം വെയര്‍ഹൗസുകളും ചരക്ക് നീക്കത്തിന് ഓട്ടോണമസ് മൊബൈല്‍ റോബോട്ടുകളെ വിന്യസിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നാണ് പറഞ്ഞത്. തൊഴിലാളികള്‍ക്ക് റോബോട്ട് നിര്‍ദ്ദേശിക്കുന്ന ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്താല്‍ മതി.

ഏഷ്യ-പസഫിക് പ്രദേശത്തെ 371 വെയര്‍ ഹൗസുകളില്‍ സര്‍വേ നടത്തിയതില്‍ 20 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു.
തൊണ്ണൂറ് ശതമാനം പേരും ഉത്പന്നങ്ങളുടെ നീക്കത്തിനും, തരംതിരിക്കലിനുമാണ് എഎംആര്‍ വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നത്. കൂടാതെ, ഉത്പന്നങ്ങള്‍ എടുക്കേണ്ട സ്ഥലത്തു നിന്നും വ്യക്തികള്‍ക്ക് ചരക്ക് എടുക്കാന്‍ സഹായിക്കാന്‍ 89 ശതമാനം പേരും ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.

തൊഴിലാളികള്‍ക്കുള്ള അനാവശ്യ ജോലികള്‍ കുറച്ച് കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃത ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവരെ ഉപയോഗപ്പെടുത്താണ് പലരും ആഗ്രഹിക്കുന്നതെന്ന്, സീബ്ര ടെക്നോളജീസ് ഏഷ്യാ പസഫിക് വൈസ് പ്രസിഡന്റും ഇന്ത്യയിലെ ബിസിനസ് മേധാവിയുമായ രജനിഷ് ഗുപ്ത പറഞ്ഞു.

റിപ്പോര്‍ട്ട് അനുസരിച്ച്, ആഗോളതലത്തിലും ഏഷ്യ-പസഫിക് മേഖലയിലും ഇന്ത്യ ഉള്‍പ്പെടെ 27 ശതമാനം വെയര്‍ഹൗസ് ഓപ്പറേറ്റര്‍മാരും നിലവില്‍ ഏതെങ്കിലും തരത്തിലുള്ള എഎംആര്‍ വിന്യസിച്ചിട്ടുണ്ട്.

Tags:    

Similar News