ഫോസിലില്‍ നിന്നും ഇനി സ്മാര്‍ട് വാച്ചില്ല

  • 2015 മുതലുള്ള ബിസനസാണ് കമ്പനി അവസാനിപ്പിക്കുന്നത്.
  • ജന്‍ 6 ഹൈബ്രിഡാണ് കമ്പനിയുടേതായി അവസാനമായി പുറത്തിറങ്ങിയ സ്മാര്‍ട് വാച്ച്.
  • അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമായി 1984 ലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്.

Update: 2024-01-30 07:30 GMT

പ്രമുഖ സ്മാര്‍ട് വാച്ച് നിര്‍മ്മാതാക്കളായ ഫോസില്‍ സ്മാര്‍ട് വാച്ച് നിര്‍മ്മാണം അവസാനിപ്പിക്കുന്നു. 2015 മുതലുള്ള ബിസനസാണ് കമ്പനി അവസാനിപ്പിക്കുന്നത്. ക്യു ഫൗണ്ടര്‍ എന്ന മോഡലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്.

2021ല്‍ ജന്‍ 6 വാച്ചും വിപണിയിലെത്തിച്ചു. 2022 ല്‍ വിപണിയിലെത്തിയ ജന്‍ 6 ഹൈബ്രിഡാണ് കമ്പനിയുടേതായി അവസാനമായി പുറത്തിറങ്ങിയ സ്മാര്‍ട് വാച്ച്. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ നിന്നും കമ്പനി വിട്ടു നിന്നിരുന്നു. അന്നു മുതലേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ പ്രഖ്യാപനം.

എന്നാല്‍ നിലവിലുള്ള സ്മാര്‍ട് വാച്ച് ഉപഭോക്താക്കള്‍ക്ക് വാച്ചുകളുടെ സോഫ്റ്റ് വേര്‍ അപ്‌ഡേഷനും മറ്റ് സേവനങ്ങളും തുടര്‍ന്നും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സ്മാര്‍ട് വാച്ചുകള്‍ക്കു പുറമേ വൈവിധ്യമാര്‍ന്ന മറ്റ് മോഡല്‍ വാച്ചുകള്‍, ഹാന്‍ഡ് ബാഗുകള്‍, ആഭരണങ്ങള്‍, ആക്‌സസറികള്‍ എന്നിവയും കമ്പനി പുറത്തിറക്കുന്നുണ്ട്. അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമായി 1984 ലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്.

Tags:    

Similar News