image

27 Nov 2025 1:40 PM IST

Technology

രാജ്യത്ത് അള്‍ട്രാഫാസ്റ്റ് ചാര്‍ജിങ് പോയന്റുകളുമായി മഹീന്ദ്ര

MyFin Desk

രാജ്യത്ത്  അള്‍ട്രാഫാസ്റ്റ് ചാര്‍ജിങ് പോയന്റുകളുമായി മഹീന്ദ്ര
X

Summary

2027 ഓടെ ഇന്ത്യയിലുടനീളം 250 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് മഹീന്ദ്ര


രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര 2027 അവസാനത്തോടെ 250 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ആയിരത്തോളം ചാര്‍ജിങ് പോയിന്റുകളോടു കൂടിയ, 180 കി.വാട്ട് ശേഷിയുള്ള തചാർജിങ് സ്റ്റേഷനുകളാണ് നിർമിക്കുന്നത്. ബെംഗളൂരു-ചെന്നൈ ഹൈവേയിലെ ദേശീയപാത 75ല്‍ ഹോസ്‌കോട്ടെയിലും, ഡല്‍ഹിയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെ ദേശീയപാത 44ല്‍ മുര്‍ത്തലിലുമായി ആദ്യത്തെ രണ്ട് ചാര്‍ജ് ഇന്‍ സ്റ്റേഷനുകള്‍ മഹീന്ദ്ര ഉദ്ഘാടനം ചെയ്തു. ഈ രണ്ട് ചാര്‍ജിങ് സ്റ്റേഷനുകളിലും ഒരേ സമയം 4 ഇ.വികള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രണ്ട് അള്‍ട്രാഫാസ്റ്റ് ചാര്‍ജറുകള്‍ വീതമുണ്ടാവും. മഹീന്ദ്രയുടെ ഇഎസ്യുവി നിരയായ എക്സ്ഇവി 9ഇ, ബിഇ6, വരാനിരിക്കുന്ന എക്സ്ഇവി 9എസ് എന്നിവ 20 മിനിറ്റിനുള്ളില്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

പ്രധാന ദേശീയപാതകളിലും തിരക്കേറിയ സ്ഥലങ്ങളിലുമായിരിക്കും ചാര്‍ജ് ഇന്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. റസ്റ്ററന്റുകള്‍, കഫേകള്‍ തുടങ്ങിയ യാത്രാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഓരോ ചാര്‍ജിങ് സ്റ്റേഷനുകളും. മഹീന്ദ്രയുടെ ഇഎസ്യുവി ഉടമകള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടെത്താനും, ചാര്‍ജ് ചെയ്യാനും, പണം നല്‍കാനും മഹീന്ദ്രയുടെ എംഇ4യു ആപ്പ് ഉപയോഗിക്കാം.മറ്റ് ബ്രാന്‍ഡുകളിലെ ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് ചാര്‍ജ് ഇന്‍ ബൈ മഹീന്ദ്ര ആപ്പ് വഴിയും മറ്റ് പ്രമുഖ അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും ഈ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കാനാകും.