8 Dec 2025 6:25 PM IST
Summary
അള്‍ട്രാ- തിന്‍ മോഡല്‍ എന്ന വിശേഷണവുമായാണ് ഫോണ്‍ വിപണിയിലെത്തുന്നത്
മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള, അതിന്റെ ഏറ്റവും പുതിയ അള്‍ട്രാ-തിന്‍ മോഡലായ മോട്ടോറോള എഡ്ജ് 70 ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും. 6.67 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയ ഈ ഹാന്‍ഡ്സെറ്റിന് കരുത്ത് പകരുന്നത് ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറാണ്. അടുത്തിടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരുന്നു. സാംസങ്, ആപ്പിള്‍ പോലുള്ള കമ്പനികള്‍ അള്‍ട്രാ-തിന്‍ ഫോണുകള്‍ പുറത്തിറക്കി തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ്, മോട്ടോറോള ഈ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്.
5.99 മില്ലീമീറ്റര്‍ മാത്രമാണ് ഈ അള്‍ട്രാ-തിന്‍ ഫോണിന്റെ കനം. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണ് ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. വലതുവശത്താണ് പവര്‍ ബട്ടണും വോളിയം നിയന്ത്രണങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്സെറ്റാണ് ഇതിന്റെ കരുത്ത്. കൂടാതെ, 4,800 mAhബാറ്ററിയാണ് ഫോണിനുള്ളത്.
പഠിക്കാം & സമ്പാദിക്കാം
Home
