8 Dec 2025 10:46 AM IST
Summary
സേവനങ്ങൾ സാധാരണ നിലയിൽ
റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘അബ്ശിറി’ന്റെ അപ്ഡേഷൻ പൂർത്തിയായതായി അധികൃതർ അറിയിച്ചു. നിരവധി സേവന സംവിധാനങ്ങളുടെ അപ്ഡേറ്റുകളാണ് പൂർത്തിയാക്കിയത്. ഉപയോക്തൃ അഭ്യർഥനകൾ സ്വീകരിക്കുന്നതിനും ഇടപാടുകൾ സുഗമമായും എളുപ്പത്തിലും പ്രോസസ് ചെയ്യുന്നതിനും ആപ്പ് സജ്ജമായി. അപ്ഡേറ്റുകൾ പൂർത്തിയായതിനുശേഷം എല്ലാ സേവനങ്ങളും ഇപ്പോൾ ലഭ്യമാണ്.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രോണിക് സേവനങ്ങളിലേക്കുള്ള ആക്സസ് വർധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ അപ്ഡേഷനുകൾ. വ്യാഴാഴ്ച അർധരാത്രി മുതൽ അബ്ശിറിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. അപ്ഡേഷന്റെ ഭാഗമായിട്ടായിരുന്നു ഇത്.ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും നൽകാൻ കഴിയുന്ന രീതിയിലാണ് അപ്ഡേഷൻ പൂർത്തിയാക്കിയത്.
പഠിക്കാം & സമ്പാദിക്കാം
Home
