ആപ്പിൾ ഐഫോൺ 14 ചെന്നൈയിൽ ഫോക്സ്കോൺ നിർമിക്കും

ഡെൽഹി: ആപ്പിളിന്റെ ഏറ്റവും പുതിയ  ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കും.  ചൈനക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ  സ്മാർട്ട് ഫോൺ വിപണിയായ ഇന്ത്യയുടെ വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള ഒരു അവസരമാണിതെന്ന് ആഗോള ടെക്ക് ടൈറ്റൻ ആയ ആപ്പിൾ കരുതുന്നു. രാജ്യത്ത് 2017 മുതൽക്കാണ് ആപ്പിൾ  ഐഫോണുകൾ  നിർമിക്കാൻ ആരംഭിച്ചത്. ഐഫോൺ എസ് ഇ ആയിരുന്നു അന്ന് നിർമിച്ചത്.  ഇന്ന് ഐഫോൺ എസ് ഇ, ഐ ഫോൺ 12, ഐ ഫോൺ 13, ഐഫോൺ 14 മുതലായ മോഡലുകളും നിർമിക്കുന്നുണ്ട്.   ഈ മാസം ആദ്യമാണ്  ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഐഫോൺ സീരീസ് ആയ ഐഫോൺ 14 മോഡലുകൾ  അവതരിപ്പിച്ചത്. മികച്ച […]

Update: 2022-09-26 04:02 GMT

ഡെൽഹി: ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കും. ചൈനക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട് ഫോൺ വിപണിയായ ഇന്ത്യയുടെ വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള ഒരു അവസരമാണിതെന്ന് ആഗോള ടെക്ക് ടൈറ്റൻ ആയ ആപ്പിൾ കരുതുന്നു.

രാജ്യത്ത് 2017 മുതൽക്കാണ് ആപ്പിൾ ഐഫോണുകൾ നിർമിക്കാൻ ആരംഭിച്ചത്. ഐഫോൺ എസ് ഇ ആയിരുന്നു അന്ന് നിർമിച്ചത്. ഇന്ന് ഐഫോൺ എസ് ഇ, ഐ ഫോൺ 12, ഐ ഫോൺ 13, ഐഫോൺ 14 മുതലായ മോഡലുകളും നിർമിക്കുന്നുണ്ട്.

ഈ മാസം ആദ്യമാണ് ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഐഫോൺ സീരീസ് ആയ ഐഫോൺ 14 മോഡലുകൾ അവതരിപ്പിച്ചത്. മികച്ച ക്യാമറ, മികച്ച സെൻസറുകൾ, അടിയന്തര ഘട്ടങ്ങളിൽ എസ് ഓ എസ് ടെക്സ്റ്റ് അയക്കുന്നതിനുള്ള സാറ്റലൈറ്റ് മെസേജിങ് ഫീച്ചർ മുതലായവയാണ്‌ സവിശേഷതകൾ.

ഐഫോൺ 14, പ്ലസ്, പ്രൊ, പ്രൊ മാക്സ് എന്നീ മോഡലുകളിൽ ഇത് ലഭ്യമാകും. ഇന്ത്യയിൽ നിർമിക്കുന്ന ഐഫോൺ ഉടൻ തന്നെ ഉപഭോക്താക്കളിലേക്ക് എത്തും.

ചെന്നൈയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കോൺട്രാക്ട് നിർമാതാക്കളും പ്രധാന ഐഫോൺ അസ്സെംബ്ലെറുമായ ഫോക്സ്കോണിൽ നിന്നുമാണ് വിതരണം ചെയുക.

സെപ്റ്റംബർ 7 നു പുറത്തിറക്കിയ ഐ ഫോൺ 14 സെപ്റ്റംബർ 16 മുതൽക്കു വിപണിയിൽ ലഭ്യമാണ്‌.

ഇന്ത്യയിൽ ഐഫോൺ 14 ന്റെ നിർമാണം 2022 അവസാനത്തോടെ 5 ശതമാനത്തോളമാകുമെന്നും 2025 ഓടെ ഇത് 25 ശതമാനമാകുമെന്നും 'ആപ്പിൾ സപ്ലൈ ചെയിൻ റീലൊക്കേഷൻ ' എന്ന റിപ്പോർട്ടിൽ ജെ പി മോർഗൻ പറഞ്ഞു.

കൂടുതൽ വായിക്കുക:

https://www.myfinpoint.com/technology/gadgets/2022/08/09/iphone14-apple-to-release-it-in-september/

Tags:    

Similar News