10th ജനറേഷൻ ആപ്പിൾ ഐ പാഡ്; 4 വ്യത്യസ്ത കളറുകൾ 44 ,900 രൂപയ്ക്ക്

കൊച്ചി: നിരവധി ഫീച്ചറുകളോടെ ആപ്പിൾ പുതിയ 10th ജനറേഷൻ ഐ പാഡ് ഒക്ടോബര് 18 മുതൽ ഇന്ത്യയിൽ വില്പ്പന ആരംഭിച്ചു. ഇത്തരത്തിൽ ഇറക്കിയിട്ടുള്ള മറ്റ് ഐ പാഡുകളെ അപേക്ഷിച്ച് വേറിട്ട് നിൽക്കുന്ന 10th ജെൻ യുവ തലമുറകളുടെ ഇടയിൽ സ്ഥാനം ഉറപ്പിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്യ്ത് ഇറക്കിയിട്ടുള്ളതാണ്. ഇതിന്റെ കിടിലൻ ഫീച്ചേഴ്സ് എന്തെല്ലാമെന്ന് നോക്കാം. നിങ്ങളുടെ ക്രിയേറ്റവിറ്റിയെ ഉണർത്തുന്ന 4 വ്യത്യസ്ത കളറുകളിൽ ഐ പാഡ് ലഭ്യമാണ്, ഇന്‍റെർണൽ മെമ്മറി 64 GB, 256 GB, എല്ലാവിധ […]

Update: 2022-10-25 04:07 GMT

കൊച്ചി: നിരവധി ഫീച്ചറുകളോടെ ആപ്പിൾ പുതിയ 10th ജനറേഷൻ ഐ പാഡ്
ഒക്ടോബര് 18 മുതൽ ഇന്ത്യയിൽ വില്പ്പന ആരംഭിച്ചു.

ഇത്തരത്തിൽ ഇറക്കിയിട്ടുള്ള മറ്റ് ഐ പാഡുകളെ അപേക്ഷിച്ച് വേറിട്ട് നിൽക്കുന്ന 10th ജെൻ യുവ തലമുറകളുടെ ഇടയിൽ സ്ഥാനം ഉറപ്പിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്യ്ത് ഇറക്കിയിട്ടുള്ളതാണ്. ഇതിന്റെ കിടിലൻ ഫീച്ചേഴ്സ് എന്തെല്ലാമെന്ന് നോക്കാം.

നിങ്ങളുടെ ക്രിയേറ്റവിറ്റിയെ ഉണർത്തുന്ന 4 വ്യത്യസ്ത കളറുകളിൽ ഐ പാഡ് ലഭ്യമാണ്, ഇന്‍റെർണൽ മെമ്മറി 64 GB, 256 GB, എല്ലാവിധ അക്‌സെസ്സറിസ്കളെയും സപ്പോർട്ട് ചെയ്യുന്ന USB സി പോർട്ട് വളരെ ഫാസ്റ്റ് ആയിട്ടുള്ള ചാർജിങ് പ്രദാനം ചെയ്യുന്നു, 27.69 cm (10 .9 inch) ലാർജ്ജ് ലിക്വിഡ് റെറ്റിന സ്ക്രീൻ ഡിസ്പ്ലേ, 2360 x1640 പിക്സൽ റെസൊല്യൂഷൻ, സുഖകരമായ ടൈപ്പിംഗ് എക്സ്പെരിയൻസ് നല്കുന്ന വെർസാറ്റിലെ ടു -പീസ് ഡിസൈൻ മാജിക് കീബോർഡ് ഫോളിയോ, മികച്ച ക്രിയെറ്റിവിറ്റി ആൻഡ് പ്രൊഡക്ടിവിറ്റി കാഴ്ച്ചവെയ്ക്കാൻ സഹായിക്കുന്ന 4K വീഡിയോ വരെ എഡിറ്റ് ചെയ്യാൻ സപ്പോർട്ട് നൽകുന്ന A14 Bionic ചിപ്പ്, മികച്ച ഗ്രാഫിക്സ് ഗെയിമിംഗ് സപ്പോർട്ട്, ന്യൂ ലാൻഡ്‌സ്‌കേപ്പ് 12MP അൾട്രാ വൈഡ് സിംഗിൾ ഫ്രണ്ട് കാമറ, സ്കാനർ ആയും യൂസ് ചെയ്യാൻ സാധിക്കുന്ന 12 MP സിംഗിൾ വൈഡ് ബാക്ക് കാമറ, ചാർജിങ് ആവശ്യം ഇല്ലാത്ത മാഗ്നെറ്റിക്കൽ ആയി ഐ പാഡ് നോട് അറ്റാച്ച് ചെയ്യാവുന്ന കീബോർഡ്, ഫിംഗർപ്രിന്റ് സെൻസർ പവർ ബട്ടൺ, സ്ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ് ആൻഡ് ഒലിയോഫോബിക് കോട്ടിങ് പ്രൊട്ടക്ഷൻ എന്നിവ ഉണ്ട്.

ആപ്പിൾ പെൻസിൽ ഉപയോഗിച്ച് എഴുതാം, പടം വരയ്കാം; കൂടാതെ ഹോൾ ഡേ ബാറ്ററി ലൈഫും.

ആപ്പിൾ 9th ജനറേഷൻ 2011 ഐ പാഡ് വെച്ച് താരതമ്യം ചെയുമ്പോൾ ആപ്പിൾ 10th ജനറേഷൻ 7 ഇഞ്ച് വലിപ്പം കൂടിയ ഡിസ്പ്ലേ സ്‌ക്രീനോട് കൂടെ വരുന്നു.

മറ്റ് താരതമ്യങ്ങൾ എന്തെലാം എന്ന് നോക്കാം. ഒരു കംപ്ലീറ്റ് ന്യൂ ഡിസൈൻ ആണ് 10 th ജെൻ കൊണ്ട് വന്നിരിക്കുന്നത്. സിൽവർ , ബ്ലൂ , പിങ്ക് , യെൽലോ എന്നീ നാലു ബ്രൈറ്റ് കളർറുകളിൽ ലഭ്യമാണ്. 477 grams കുറഞ്ഞ വെയ്റ്റ്, കൂടുതൽ ഡിസ്പ്ലേ റെസൊല്യൂഷൻ, 9 th ജെൻ 8 MP വൈഡ് കാമറ എങ്കിൽ 10 th ജെൻ 12MP വൈഡ് കാമറ ആകുന്നു, HDR നു പകരം സ്മാർട്ട് HDR , 4 K വീഡിയോ റെക്കോർഡിങ് എന്നിവ ആണ് എടുത്ത് പറയേണ്ട മറ്റ് പ്രേത്യേകതകൾ.

ക്രിയേറ്റ് ആൻഡ് സ്റ്റേ കണക്റ്റഡ്

ഉപഭോകതാക്കളുടെ എല്ലാ വിധ പ്രൊഡക്ടിവിറ്റിയെയും വളരെ സ്മൂത്ത്
ആൻഡ് ഈസി ആയി സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഡിസൈൻ
ചെയ്തിട്ടുള്ളതാണ് പുതിയ 10th ജെൻ ഐ പാഡ് എന്ന് ആപ്പിൾ വാഗ്ദാനം
ചെയുന്നു. Wi -Fi 6 ആൻഡ് 5G സെല്ലുലാർ മോഡൽസ് സൂപ്പർഫാസ്റ്റ്
കണക്റ്റിവിറ്റി പ്രധാനം ചെയുന്നു. ഫോട്ടോസ്, വീഡിയോ എഡിറ്റിംഗ്
കൂടാതെ പോഡ്കാസ്റ്റ് പ്രോജെക്ടസ്, വർക്ക് ആൻഡ് സ്റ്റഡി ക്രിയേറ്റീവ്
പ്രോജെക്ടസ് മുതലായ ആക്ടിവിറ്റികൾക്ക് സഹായിക്കുന്ന ഒരു പുത്തൻ
ഗാഡ്ജറ്റ് ആണ് ആപ്പിൾന്‍റെ ഈ പുതിയ ഐ പാഡ്.

ആപ്പിൾ വെബ്സൈറ്റ് വഴി പുതിയ ഐ പാഡ് ഓർഡർ ചെയ്യാവുന്നതാണ്.

Similar News