image

25 Nov 2025 7:09 PM IST

Technology

ബെംഗളൂരുവിലെ ഫീനിക്‌സ് മാളില്‍ ടൊയോട്ടയുടെ പുതിയ സംരംഭമായ ടൊയോട്ട എക്‌സ്പീരിയന്‍ഷ്യല്‍ മ്യൂസിയം തുറന്നു

MyFin Desk

ബെംഗളൂരുവിലെ ഫീനിക്‌സ് മാളില്‍ ടൊയോട്ടയുടെ പുതിയ സംരംഭമായ ടൊയോട്ട എക്‌സ്പീരിയന്‍ഷ്യല്‍ മ്യൂസിയം തുറന്നു
X

Summary

ബെംഗളൂരു നഗരത്തിലെ ഫീനിക്‌സ് മാളിലാണ് ടേം സ്ഥാപിച്ചിരിക്കുന്നത്


ഇന്ത്യന്‍ തത്വശാസ്ത്രവും ജാപ്പനീസ് സംസ്‌കാരവും അത്യാധുനിക സാങ്കേതികവിദ്യയും ഒരുമിക്കുന്ന ടൊയോട്ടയുടെ ടേം അഥവാ ടൊയോട്ട എക്‌സ്പീരിയന്‍ഷ്യല്‍ മ്യൂസിയം ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബെംഗളൂരു നഗരത്തിലെ ഫീനിക്‌സ് മാളിലാണ് ടേം സ്ഥാപിച്ചിരിക്കുന്നത്. മാളിന്റെ താഴത്തെ നിലയില്‍ 8,200 ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്ന ടെമില്‍ ആകര്‍ഷകമായ ദൃശ്യങ്ങള്‍, ശാന്തമായ ശബ്ദങ്ങള്‍, വേറിട്ട സുഗന്ധങ്ങള്‍, ടെക്‌സ്ചറുകള്‍, ജാപ്പനീസ് മിനിമലിസത്തെ ഇന്ത്യന്‍ ഊഷ്മളതയുമായി സംയോജിപ്പിക്കുന്ന രുചികള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നു.

ഡിസൈന്‍ കഫേ, മെര്‍ച്ചന്‍ഡൈസ് സോണ്‍, ടെം കഫേ തുടങ്ങിയവ ടൊയോട്ടയുടെ ഈ സംരംഭത്തിന്റെ മാറ്റുകൂട്ടുന്നു. മാച്ച കോര്‍ണര്‍ ടേമിന്റെ മറ്റൊരു സവിശേഷതയാണ്. ജപ്പാനിലെ മാച്ചയുടെ കാലാതീതമായ പാരമ്പര്യത്തെ പുതുമയുള്ള ഇന്ത്യന്‍ രുചികളുമായി സമന്വയിപ്പിച്ച് അതിഥികള്‍ക്ക് ആസ്വദിക്കാനായി ഒരുക്കിയിരിക്കുന്ന മെനു ആണിത്. സന്ദര്‍ശകര്‍ക്ക് ടെം ഇന്ത്യ വെബ്‌സൈറ്റ് അല്ലെങ്കില്‍ ബി,എം.എസ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് ടേം സന്ദര്‍ശിക്കാം.