Summary
കുറഞ്ഞ പലിശനിരക്കും കൂടിയ പണലഭ്യതയും സാമ്പത്തിക സ്ഥിരതയ്ക്ക് കോട്ടം വരുത്തുമെന്നത് വലിയതോതില്‍ ആശങ്കയുളവാക്കുന്നുന്നുവെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ഡി സുബ്ബറാവു ചൂണ്ടിക്കാട്ടി. കേന്ദ്ര ബാങ്കുകളും റിസര്‍വ് ബാങ്കുകളും നേരിടുന്ന പ്രധാന വെല്ലുവിളികള്‍ വില സ്ഥിരത അനുപാതം നിലനിര്‍ത്തുക, വളര്‍ച്ചയെയും തൊഴിലവസരങ്ങളെയും പിന്തുണയ്ക്കുക, സാമ്പത്തിക സ്ഥിരത കാത്തുസൂക്ഷിക്കുക, തുടങ്ങിയവയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രേറ്റ് ലേക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച 12-ാമത് വാര്‍ഷിക യൂണിയന്‍ ബാങ്ക് ഫിനാന്‍സ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പങ്കുവെച്ചത്. […]
കുറഞ്ഞ പലിശനിരക്കും കൂടിയ പണലഭ്യതയും സാമ്പത്തിക സ്ഥിരതയ്ക്ക് കോട്ടം വരുത്തുമെന്നത് വലിയതോതില്‍ ആശങ്കയുളവാക്കുന്നുന്നുവെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ഡി സുബ്ബറാവു ചൂണ്ടിക്കാട്ടി.
കേന്ദ്ര ബാങ്കുകളും റിസര്‍വ് ബാങ്കുകളും നേരിടുന്ന പ്രധാന വെല്ലുവിളികള്‍ വില സ്ഥിരത അനുപാതം നിലനിര്‍ത്തുക, വളര്‍ച്ചയെയും തൊഴിലവസരങ്ങളെയും പിന്തുണയ്ക്കുക, സാമ്പത്തിക സ്ഥിരത കാത്തുസൂക്ഷിക്കുക, തുടങ്ങിയവയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രേറ്റ് ലേക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച 12-ാമത് വാര്‍ഷിക യൂണിയന്‍ ബാങ്ക് ഫിനാന്‍സ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പങ്കുവെച്ചത്. കോവിഡ് മഹാമാരിയുടെ കടന്ന വരവിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി ആര്‍ബിഐ അതിന്റെ പോളിസികളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇത് വളരെ ശരിയായ തീരുമാനമായിരുന്നെന്നും സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറഞ്ഞ പലിശ നിരക്കും ഉയര്‍ന്ന പണലഭ്യതയും സാമ്പത്തിക സ്ഥിരതയെ തടസ്സപ്പെടുത്തുന്നുണ്ട്. സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത ഉണ്ടെങ്കിലും ആളുകള്‍ക്ക് കൃത്യമായത് നേടാന്‍ സാധിക്കാത്തതാണ് ഇതിന്‍രെ പ്രധാന കാരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിലസ്ഥിരത നിലനിര്‍ത്തുക, വളര്‍ച്ചയെയും തൊഴിലിനെയും പിന്തുണയ്ക്കുക, സാമ്പത്തിക സ്ഥിരത സംരക്ഷിക്കുക എന്നിങ്ങനെ പ്രധാനമായും മൂന്ന് ല്ക്ഷ്യങ്ങളാണ് ആര്‍ബിഐയ്ക്കുള്ളത്. അതുതന്നെയാണ് മോണിറ്ററി പോളിസി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സെട്രൽ ബാങ്കുകള്‍ തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
