image

8 March 2022 9:17 AM IST

Banking

സ്ത്രീകൾക്കായി ആക്സിസ് ബാങ്കിൻറെ 'ഹൗസ് വർക്ക് ഈസ് വർക്ക്'

MyFin Desk

സ്ത്രീകൾക്കായി ആക്സിസ് ബാങ്കിൻറെ  ഹൗസ് വർക്ക് ഈസ് വർക്ക്
X

Summary

ഡെൽഹി: പ്രൊഫഷണൽ മേഖലയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക്  അവസരങ്ങൾ വാഗ്ദാനം ചെയ്ത് ആക്‌സിസ് ബാങ്ക് 'ഹൗസ് വർക്ക് ഈസ് വർക്ക്' (House Work is Work) സംരംഭം ആരംഭിച്ചു. സ്ത്രീകൾക്ക് ബാങ്കുകളിൽ തൊഴിൽ ലഭ്യമാണെന്നും അവർക്കതിനുള്ള വൈദഗ്ധ്യമുണ്ടെന്നും ഒരു ബാങ്കിലെ വിവിധ റോളുകളിൽ സ്ത്രീകൾ അനുയോജ്യരാണെന്നും മനസ്സിലാക്കി അതിനുള്ള ആത്മവിശ്വാസം നൽകുകയാണ് ഈ ഉദ്യമത്തിന് പിന്നിലെ ഉദ്ദേശം. സ്ത്രീകളെ ജോലിയിൽ തിരികെ കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിവഴി ലക്ഷ്യമിടുന്നതെന്ന് ആക്സിസ് ബാങ്ക് പ്രസിഡന്റും മേധാവിയുമായ (എച്ച്ആർ) […]


ഡെൽഹി: പ്രൊഫഷണൽ മേഖലയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്ത് ആക്‌സിസ് ബാങ്ക് 'ഹൗസ് വർക്ക് ഈസ് വർക്ക്' (House Work is Work) സംരംഭം ആരംഭിച്ചു.

സ്ത്രീകൾക്ക് ബാങ്കുകളിൽ തൊഴിൽ ലഭ്യമാണെന്നും അവർക്കതിനുള്ള വൈദഗ്ധ്യമുണ്ടെന്നും ഒരു ബാങ്കിലെ വിവിധ റോളുകളിൽ സ്ത്രീകൾ അനുയോജ്യരാണെന്നും മനസ്സിലാക്കി അതിനുള്ള ആത്മവിശ്വാസം നൽകുകയാണ് ഈ ഉദ്യമത്തിന് പിന്നിലെ ഉദ്ദേശം. സ്ത്രീകളെ ജോലിയിൽ തിരികെ കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിവഴി ലക്ഷ്യമിടുന്നതെന്ന് ആക്സിസ് ബാങ്ക് പ്രസിഡന്റും മേധാവിയുമായ (എച്ച്ആർ) രാജ്കമൽ വെമ്പട്ടി പറഞ്ഞു.

ആക്‌സിസ് ബാങ്ക് പോലെയുള്ള ഒരു വലിയ സ്ഥാപനത്തിന് ശരിയായതും വൈദഗ്ധ്യവുമുള്ള ആളുകളെ നിയമിക്കുന്നത് വെല്ലുവിളിയാണെന്നും പരീക്ഷിച്ച പല മാർ​ഗങ്ങൾക്കപ്പുറം ബാങ്കിന്റെ പുതിയ നീക്കമാണ് 'ഹൗസ് വർക്ക് ഈസ് വർക്ക്' എന്നും അവർ പറഞ്ഞു.

ഊന്നിപ്പറയേണ്ട കാര്യം, നഗരങ്ങളിലെ വിദ്യാഭ്യാസമുള്ള ഇന്ത്യൻ സ്ത്രീകൾ തൊഴിൽ രം​ഗത്ത് അധികം ഇല്ല എന്നതാണ്. പ്രൊഫഷണൽ സ്ഥാപനങ്ങളിലേതിന് സമാനമായി വീട്ടിലിരുന്ന് തന്റെ വിവിധ ജോലികൾ മനോഹരമായി നിർവ്വഹിച്ച പല്ലവി ശർമ്മ എന്ന സ്ത്രീയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ പദ്ധതി ആരംഭിക്കുന്നതെന്ന് അവർ പറഞ്ഞു. വീട്ടമ്മമാർ ഏറ്റെടുക്കുന്ന മൂല്യവത്തായ ജോലിയെക്കുറിച്ച് ആളുകളുടെ ചിന്താഗതിയിൽ ഒരു മാതൃകാപരമായ മാറ്റം കൊണ്ടുവരാൻ ബാങ്കിനെ ഇവരുടെ പ്രവർത്തനം പ്രേരിപ്പിച്ചു, വെമ്പട്ടി ചൂണ്ടിക്കാട്ടി.

ഫ്രീലാൻസർമാർ, കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവുകൾ, ഐടി പ്രൊഫഷണലുകൾ, ഹ്യൂമൻ റിസോഴ്‌സ്, സിഎസ്ആർ തുടങ്ങി സ്ത്രീകളെയെടുക്കാൻ കഴിയുന്ന ജോലി സാധ്യതകളിലെല്ലാം തന്നെ രാജ്യത്തുടനീളമുള്ള സ്ത്രീകളിൽ നിന്ന് ആക്‌സിസ് ബാങ്കിന് പ്രോത്സാഹജനകമായ പങ്കാളിത്തം ലഭിക്കുന്നുണ്ട്.

"മുഴുവൻ സമയവും വരാൻ ആഗ്രഹിക്കുന്ന നിരവധി സ്ത്രീകളുണ്ട്, അതിനാൽ ഇത് ജിഐജി-എ യിൽ മാത്രമല്ല, ശാഖകളിൽ വന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഉൾപ്പെടെ എല്ലാ ഫോർമാറ്റുകളിലേക്കും വ്യാപിക്കുന്നു," അധികൃതർ അറിയിച്ചു. മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള ബദൽ വർക്ക് മോഡലുകൾക്കായുള്ള ആക്‌സിസ് ബാങ്കിന്റെ പുതിയ പ്ലാറ്റ്‌ഫോമാണ് ജിഐജി-ഓപ്പർച്യുണിറ്റീസ്. വഴക്കവും വൈവിധ്യവും ഉള്ളവരെ ചേർത്ത് സ്വയം വളർച്ച കൈവരിക്കാനുള്ള അവസരമാണ് ഈ പുതിയ പദ്ധതി.

ലഭിച്ച അപേക്ഷകളിൽ നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത്, കൂടുതൽ നിയമനത്തിനുള്ള ശ്രമം ബാങ്ക് നടത്തുന്നതായി അവർ പറഞ്ഞു. ബാങ്കിൽ ചേരുന്നവർക്ക് അവരുടെ ജോലി, വൈദഗ്ദ്ധ്യം, അനുഭവം എന്നിവയ്ക്ക് അനുസൃതമായാണ് ശമ്പളം നൽകുന്നത്.