29 March 2022 10:35 AM IST
Summary
ഡെല്‍ഹി: ഡെറ്റ് മാനേജ്മെന്റ് കമ്പനിയായ ഐഡിആര്‍സിഎല്ലില്‍ ഓഹരി ഏറ്റെടുക്കുന്നതിനുള്ള ആദ്യഘട്ടത്തില്‍ മൂന്ന് കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചതായി എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഓഹരി വിപണികളിലെ സെക്യൂരിറ്റികളള്‍ നേടുന്നത് വഴി ഇന്ത്യ ഡെബ്റ്റ് റെസലൂഷന്‍ കമ്പനി ലിമിറ്റഡില്‍ (ഐഡിആര്‍സിഎല്‍) നിക്ഷേപം നടത്തുന്നതിനാണ് പുതിയ കരാര്‍. ഒരു ഡെറ്റ് മാനേജ്മെന്റ് കമ്പനിയായി ബിസിനസ്സ് തുടരുന്നതിനും എല്ലാത്തരം ഡെറ്റ് മാനേജ്മെന്റുകള്‍ക്കുമായി 2021 സെപ്റ്റംബര്‍ മൂന്നിന് എഡിആര്‍സിഎല്‍ സംയോജിപ്പിച്ചിരുന്നു. ഓഹരി നിക്ഷേപം ഘട്ടങ്ങളായി നടക്കും. മൂന്ന് കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപത്തിന്റെ […]
ഡെല്‍ഹി: ഡെറ്റ് മാനേജ്മെന്റ് കമ്പനിയായ ഐഡിആര്‍സിഎല്ലില്‍ ഓഹരി ഏറ്റെടുക്കുന്നതിനുള്ള ആദ്യഘട്ടത്തില്‍ മൂന്ന് കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചതായി എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
ഓഹരി വിപണികളിലെ സെക്യൂരിറ്റികളള്‍ നേടുന്നത് വഴി ഇന്ത്യ ഡെബ്റ്റ് റെസലൂഷന്‍ കമ്പനി ലിമിറ്റഡില്‍ (ഐഡിആര്‍സിഎല്‍) നിക്ഷേപം നടത്തുന്നതിനാണ് പുതിയ കരാര്‍.
ഒരു ഡെറ്റ് മാനേജ്മെന്റ് കമ്പനിയായി ബിസിനസ്സ് തുടരുന്നതിനും എല്ലാത്തരം ഡെറ്റ് മാനേജ്മെന്റുകള്‍ക്കുമായി 2021 സെപ്റ്റംബര്‍ മൂന്നിന് എഡിആര്‍സിഎല്‍ സംയോജിപ്പിച്ചിരുന്നു.
ഓഹരി നിക്ഷേപം ഘട്ടങ്ങളായി നടക്കും. മൂന്ന് കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപത്തിന്റെ ആദ്യ ഗഡു ഈ മാര്‍ച്ച് 31 നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐഡിആര്‍സിഎല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് നിര്‍ണ്ണയിക്കുന്ന മുറയ്ക്ക് ഇക്വിറ്റി നിക്ഷേപത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ നടത്തുമെന്നാണ് എച്ച്ഡിഎഫ്‌സി നല്‍കുന്ന വിവരം.
ഐഡിആര്‍സിഎല്ലില്‍ 15 ശതമാനം വരെ ഓഹരി സ്വന്തമാക്കുന്നതിന് 7.50 കോടി രൂപ പണമായി നല്‍കുമെന്ന് ബാങ്ക് അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
