image

30 April 2022 12:40 AM GMT

Banking

എസ്ബിഐ കാര്‍ഡ്‌സ് അറ്റാദായം മൂന്നിരട്ടി വർദ്ധിച്ച് 580.86 കോടിയായി

MyFin Desk

എസ്ബിഐ കാര്‍ഡ്‌സ് അറ്റാദായം മൂന്നിരട്ടി വർദ്ധിച്ച് 580.86 കോടിയായി
X

Summary

ഡെല്‍ഹി : നാലാം പാദത്തില്‍ എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ (എസ്ബിഐ) അറ്റാദായം മൂന്നിരിട്ടി ഉയര്‍ന്ന് 580.86 കോടി രൂപയായി. തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 175.42 കോടി രൂപയാണ് അറ്റാദായമായി നേടിയത്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 3,016.10 കോടി രൂപ ആകെ വരുമാനം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,468.14 കോടി രൂപയായിരുന്നുവെന്നും റെഗുലേറ്ററി ഫയലിംഗില്‍ എസ്ബിഐ കാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ നാലാം […]


ഡെല്‍ഹി : നാലാം പാദത്തില്‍ എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ (എസ്ബിഐ) അറ്റാദായം മൂന്നിരിട്ടി ഉയര്‍ന്ന് 580.86 കോടി രൂപയായി. തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 175.42 കോടി രൂപയാണ് അറ്റാദായമായി നേടിയത്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 3,016.10 കോടി രൂപ ആകെ വരുമാനം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,468.14 കോടി രൂപയായിരുന്നുവെന്നും റെഗുലേറ്ററി ഫയലിംഗില്‍ എസ്ബിഐ കാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ നാലാം പാദത്തില്‍ പലിശ വരുമാനം 1,266.10 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 1,082.42 കോടി രൂപയായിരുന്നുവെന്നും ഫയലിംഗിലുണ്ട്. മാത്രമല്ല ഇക്കാലയളവില്‍ ഫീസിനത്തിലുള്ള വരുമാനം 1,426.81 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 1,113.81 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 64 ശതമാനം വര്‍ധിച്ച് 1616.14 കോടി രൂപയായി. മുന്‍ സാമ്പത്തികവര്‍ഷം ഇത് 984.52 കോടി രൂപയായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11,301.52 കോടി രൂപയാണ് ആകെ വരുമാനം. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 9,713.58 കോടി രൂപയായിരുന്നു. മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം കമ്പനിയുടെ മൊത്ത നിഷക്രിയ ആസ്തി 2.22 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.78 ശതമാനവും ആയി. മുന്‍വര്‍ഷം ഇത് യഥാക്രമം 4.99 ശതമാനം, 1.15 ശതമാനം എന്നിങ്ങനെയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.